അന്ധ വിശ്വാസ ചൂഷണ നിരോധന നിയമം പാസ്സാക്കുക- നേമം മേഖല

0

26.10.22
തിരുവനന്തപുരം:അന്ധ വിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കുക എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് നേമം മേഖല 26.10.22 ന് ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. പേയാട് ജംഗ്ഷനിൽ വൈകുന്നേരം 3 മണിക് മുൻസംസ്ഥാന സെക്രട്ടറി പി.എസ് രാജശേഖരൻ റാലി ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഏഴ് കേന്ദ്രങ്ങളിൽ ജാഥ എത്തിച്ചേർന്നു. ജില്ലാ പ്രസിഡന്റ്/ട്രഷറർ ശ്രീ.ഷിബു മുൻ ജില്ലാ സെക്രട്ടറി ശ്രീ. എസ്.എൽ. സുനിൽകുമാർ, ശ്രീ. ജിനു കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മലയിൻകീഴ് ജംഗ്ഷനിൽ സംഘടിപ്പിച്ച സമാപന പരിപാടിയിൽ ശ്രീ.എ.കെ. നാഗപ്പൻ ദിവ്യാത്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു.ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന പ്രസിഡന്റ് ബി.രമേശ് സമാപന യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *