കേരള ശാസ്ത്ര സാഹിത്യ പരിഷത് ബാലവേദി ജില്ലാ പ്രവർത്തക കൺവെൻഷൻ

0

മാതമംഗലം :കേരള ശാസ്ത്ര സാഹിത്യ പരിഷത് ബാലവേദി കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ മാതമംഗലം ഗവ എൽ പി സ്‌കൂളിൽ ശ്രീ എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചരിത്രവും ശാസ്ത്രവും നിരാകരിക്കുന്ന വർത്തമാനകാലത്ത് ബാലവേദിപ്രവർത്തനങ്ങൾ പുതുക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കൺവെൻഷൻ ചർച്ച ചെയ്തു. മാതമംഗലം, പയ്യന്നൂർ , മാടായി, ശ്രീകണ്ഠാപുരം, മയ്യിൽ തുടങ്ങിയ 5 മേഖലകളിലെ 50 ബാലവേദി പ്രവർത്തകർ കൺവെനഷനിൽ പങ്കെടുത്തു. ജില്ലാ തലത്തിൽ പ്രാദേശിക ചരിത്ര കോണ്ഗ്രസം ആഗസ്തിൽ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി പി ടി രാജേഷ് , ബിജു നിടുവാലൂർ, കെ വി മനോജ്, പി നാരായണൻ കുട്ടി, ഗിരീഷ് കോയിപ്ര, പി വി പ്രസാദ്പി, കെ സുധാകരൻ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. മാതമംഗലം മേഖലാ പ്രസിഡന്റ് എ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി ചന്ദ്രശേഖരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ക്യാമ്പിന്റെ രണ്ടാം ഘട്ടം ജൂലൈ 9 നു എടക്കാട് മേഖലയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *