ഗ്രഹണം കണ്ടറിഞ്ഞ് ലൂക്ക ബാലവേദി കൂട്ടുകാർ

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി : ആകാശക്കാഴ്ചയിലെ അപൂർവതയായ സൂപ്പർ മൂൺ, ബ്ലൂ മൂൺ, റെഡ്‌മൂൺ പ്രതിഭാസം നേരിൽ കണ്ടറിഞ്ഞ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലൂക്ക ബാലവേദി കൂട്ടുകാർ ഇത്തവണത്തെ ചന്ദ്രഗ്രഹണം ആഘോഷമാക്കി. വൈകീട്ട് കാമ്പസ് എൽ.പി സ്കൂളിൽ ചേർന്ന ചന്ദ്രയറിവ് ക്ലാസിന് ശാസ്ത്രകേരളം പത്രാധിപ സമിതിയംഗം ഡോ. പി. മുഹമ്മദ് ഷാഫി നേതൃത്വം നൽകി. ചാന്ദ്ര പ്രതിഭാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷം യൂണിവേഴ്സിറ്റി കാമ്പസിലെത്തി ചന്ദ്രഗ്രഹണം പൂർണസമയം കുട്ടികൾ അനുഭവിച്ചറിഞ്ഞു. ബാലവേദി ഗാനങ്ങളും ചെറു കളികളുമായി സമയം ചിലവിട്ട ബാലവേദി കൂട്ടുകാർ ഗ്രഹണം ദർശിക്കാനെത്തിയവർക്കെല്ലാം ലഘുഭക്ഷണം വിതരണം ചെയ്തു. പരിഷത്ത് പ്രവർത്തകരും സമീപത്തെ സ്കൂളിലെ അധ്യാപകരും ഇവർക്ക് കൂട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *