പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട്,കണ്ണൂർ

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട്,കണ്ണൂർ

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ കേമ്പ് ചമ്പാട് :

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാതല സംഘടനാ വിദ്യാഭ്യാസ കേമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പന്യനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അശോകൻ ഉൽഘാടനം ചെയ്തു. സമൂഹത്തിൽ മൊത്തം മൂല്യശോഷണം സംഭവിച്ചിരിക്കുകയാണ്. സാമൂഹ്യ പ്രവർത്തനങ്ങൾ പലതും ഒഴുക്കിനനുകൂലമാണ്. എന്നാൽ പ്രവർത്തനവും ജീവിതവും സമൂഹത്തിന് സമർപ്പിക്കുന്നവരാണ് പരിഷത് പ്രവർത്തകർ.അന്ധവിശ്വാസത്തിനും ജാതീയതക്കു മെതിരെ പരിഷത്ത് പോലുള്ള സംഘടനകൾ പോരാടണം -സി.കെ അശോകൻ അഭിപ്രായപ്പെട്ടു.ടി ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ഹരിദാസൻ, കെ.കെ.മണിലാൽ എന്നിവർ സംസാരിച്ചു. ടി.കെ.ദേവരാജൻ നാം പ്രർത്തിക്കുന്ന സാമൂഹ്യ പരിസരം വിഷയത്തിൽ ക്ലാസെടുത്തു.യോഗത്തിൽ കെ.പി.ശശിധരൻ സ്വാഗതവും ജ്യോതി കേളോത്ത് നന്ദിയും പറഞ്ഞു .തുടർന്ന് കെ.പി.രാമകൃഷ്ണൻ മാസ്റ്ററും ബിജു നിടുവാ ലൂറും ചേർന്ന് നടത്തിയ മഞ്ഞുരുക്കലും ഗാന പരിപാടികളും ഏറെ ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *