ജില്ലാതല രംഗോത്സവം

തൃശ്ശൂര്‍, രാമവർമ്മപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2 ദിവസം നീണ്ടുനിന്ന ജില്ലാ വിജ്ഞാനോത്സവം ‘രംഗോത്സവം’ രാമവർമ്മപുരം ഗവ. സ്ക്കൂളിൽ നടന്നു. കുട്ടികളിലെ ബഹുമുഖ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷം മുതൽ വിജ്ഞാനോത്സവം 4 ഭാഗങ്ങളായി വേര്‍തിരിച്ചിരുന്നു. സർഗോത്സവം, വർണോത്സവം, പഠനോത്സവം എന്നിവ ജില്ലയിലെ മറ്റു മൂന്നിടങ്ങളിലായി നടന്നു.
പ്രമുഖ എഴുത്തുകാരനും നാടക-സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ പ്രതാപ് രംഗോത്സവം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജനറൽസെക്രട്ടറി ടി.കെ. മീരാഭായ് അധ്യക്ഷത വഹിച്ചു. പ്രൊഫ.എം.ഹരിദാസ്, പ്രൊഫ.ടി.എം.സുദർശൻ, പി.എൻ.ഭാസ്കരൻ, ടി.വി.ഗോപീഹാസൻ, പി.കെ.വിജയൻ, ടി. സത്യനാരായണൻ, സോമൻ കാര്യാട്ട്, റോസിലി ഡേവിഡ്, അംബിക സോമൻ, സിനിജ എൻ.എസ്, ശശികുമാർ പള്ളിയിൽ എന്നിവർ സംസാരിച്ചു. നാടകപ്രവർത്തകരായ കെ.വി.ഗണേഷ്, സുരേഷ് പി.കുട്ടൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി വി എസ്.ഗിരീശൻ എന്നിവർ ക്ലാസ്സെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ