ഭൂതക്കണ്ണാടി – യുവസമിതി സംഗമം

0

മലപ്പുറം: ജില്ലയിലെ ഭൂതകണ്ണാടി യുവസംഗമങ്ങള്‍ക്ക് ജൂലൈ 29ന് തിരൂര്‍ മേഖലയിലെ DIET ല്‍ തുടക്കമായി. ഏകദിന ക്യാമ്പില്‍ മുപ്പത്തഞ്ചുപേര്‍ പങ്കെടുത്തു. യുവസമിതി സംസ്ഥാന കണ്‍വീനര്‍ ജയ്ശ്രീകുമാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പരിഷത്ത് ജില്ല വൈസ് പ്രസിഡന്റ് ജയ് സോമനാഥന്‍ ഏവരെയും പാട്ടുകള്‍ പാടി സ്വാഗതം ചെയ്തു. മഞ്ഞുരുക്കലിന് അഞ്ജു ടി. സജി, ഷിയാസ്, പരിഷത്ത് മലപ്പുറം ജില്ല പ്രസിഡന്റ് പി. ടി മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രശ്‌നപന്തിന്റെ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ശ്രീപത്മം മോഡറേറ്റര്‍ ആയി. യുവസമിതി ജില്ല കണ്‍വീനര്‍ അനൂപ് മണ്ണഴി പ്രശ്‌നപന്ത് കളിയെ ക്രോഡികരിച്ച് സംസാരിക്കുകയും തുടര്‍ന്ന് ‘എള്ളോളമില്ല ഭൂതക്കാലകുളിര്‍’ എന്ന വിഷയത്തില്‍ അവതരണം നടത്തുകയും ചെയ്തു. അഞ്ജു, അനൂപ് മണ്ണഴി, ശ്രീപത്മം എന്നിവര്‍ യുവസമിതിയെയും പ്രവര്‍ത്തനങ്ങളേയും പുതിയ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *