മൈനാഗപ്പളളി മേഖലയില്‍ ചന്ദ്രോത്സവം
കൊല്ലം: മൈനാഗപ്പള്ളി മേഖലാ ബാലവേദിയുടെ നേതൃത്വത്തിൽ ചിത്തിരവിലാസം എല്‍.പി.എസില്‍ വച്ച് ചന്ദ്രോത്സവം നടന്നു. കൃപകൃഷ്ണന്‍ അദ്ധ്യക്ഷയായി.മേഖലാ സെക്രട്ടറി കെ മോഹന്‍ സ്വാഗതം പറഞ്ഞു .മേഖലാ പ്രസിഡന്‍റ് തൊടിയൂര്‍ രാധാകൃഷ്ണന്‍ ചന്ദ്രോത്സവപരിപാടികള്‍ വിശദീകരിച്ചു.`ചന്ദ്രനിലെ ആദ്യ കാല്‍വയ്പ്പ് മുതല്‍ ചാന്ദ്രയാന്‍-2 വരെ’ വിഷയമവതരിപ്പിച്ച് എസ്.സുനില്‍കുമാര്‍ (ISRO) സംസാരിച്ചു. തുടര്‍ന്ന് ചന്ദ്രോത്സവ ഗാനാലാനം, കലണ്ടര്‍ കളികള്‍,ഫോട്ടോ സെഷന്‍,കൂട്ടപ്പാട്ട് എന്നിവയോടുകൂടി വൈകിട്ട് സമാപിച്ചു. ചന്ദ്രോത്സവത്തിന് മൈനാഗപ്പള്ളി രാധാകൃഷ്ണന്‍, ഡാന്‍സര്‍ആനന്ദ്, വേണു. എസ്, ശങ്കരന്‍കുട്ടി, റ്റി സ്നേഹജന്‍, ആര്‍. മോഹനദാസന്‍പിള്ള, ശ്രീകല, ശ്രീദേവി, ആര്‍ രാജേന്ദ്രന്‍ എന്നിവർ നേതൃത്വം നൽകി.