വനിതാശിശു സൗഹൃദ – പെരിഞ്ഞനം പഞ്ചായത്ത് (തൃശ്ശൂര്‍)

പെരിഞ്ഞനം: പെരിഞ്ഞനം പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്. 15 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്തിലെ കലുങ്കിന്‍മേല്‍ ഇരുന്നുള്ള പ്രതിഷേധസമരം ദേശാന്തര ശ്രദ്ധ പിടിച്ചുപറ്റി. മാര്‍ച്ച് 8ന് നടന്ന വനിതാ ദിന റാലിയിലും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തിലും 500ലധികം പേര്‍ പങ്കെടുത്തു. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ മീരാഭായ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സജിത്ത് അധ്യക്ഷത വഹിച്ചു. മാര്‍ച്ച്17,18 തീയതികളില്‍ വനിതാ ശിശു സൗഹൃദ പഞ്ചായത്തുമായി ബന്ധപ്പെട്ട് 150 സ്ത്രീകള്‍ പങ്കെടുക്കുന്ന ടുവീലര്‍ പ്രചരണജാഥ സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത മുത്തുക്കോയ തങ്ങള്‍, ജയശ്രീ, കസീമ, തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

You may have missed