സ്ത്രീസൗഹൃദ ചിറക്കര (കൊല്ലം)

ചിറക്കര : ഉളിയനാട് ഗവ. ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ജെന്റര്‍ ഫ്രണ്ട്‍ലി ‍പ്ര വര്‍ത്തനങ്ങളുടെ വിളംബര യോഗം സംഘടിപ്പിച്ചു. നാനൂറിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സാഹിത്യകാരിയായ എം.ആര്‍ ജയഗീത സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി വനിതകളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വിളംബരസമ്മേളനത്തിന് പഞ്ചായത്ത് പ്രസിഡണ്ട്, ജി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ഹരിത, സിജ, പരിഷത്ത് ജില്ലാ സെക്രട്ടറി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

You may have missed