കാസർകോട് മേഖലയിൽ ശാസ്ത്ര സംവാദ സദസ്സിന് തുടക്കമായി

0

കാസർകോട് മേഖലയിൽ ശാസ്ത്ര സംവാദ സദസ്സിന് തുടക്കമായി

കാസർകോട്
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണമെന്ന കാലികമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരളശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംവാദസദസ്സിന് കാസർകോട് മേഖലയിൽ തുടക്കമായി. പരിഷത്ത് മുന്നാട് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സദസ് സംഘടിപ്പിച്ചത് സ്വാശ്രയ കോളേജ് ജീവനക്കാരുടെ സംഘടനയായ എസ്.എഫ് സി. ടി. എസ്.എ മുന്നാട് പീപ്പിൾസ് കോളേജും യൂണിറ്റിൻ്റെ സഹകരണത്തോടെ മുന്നാട് പീപ്പിൾസ് കോളേജിലാണ് സദസ് നടന്നത്. ശിവൻ ചൂരിക്കോട് ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡണ്ട് സുരേഷ് പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. എസ് എഫ്.സി.ടി.എസ്.എ ജില്ലാ പ്രസിഡണ്ട് പായം വിജയൻ സംസാരിച്ചു. സുരേന്ദ്രൻ ബേത്തൂർപ്പാറ സ്വാഗതവും സുരഭി എസ്. നന്ദിയും പറഞ്ഞു.
എമ്പുരടി ക്യാപ്റ്റൻ ലക്ഷ്മി സ്മാരക വായനശാലയുടെ സഹകരണത്തോടെ മാർച്ച് 31 ന് ക്യാപ്റ്റൻ ലക്ഷ്മി സ്മാരക വായനശാലയിൽ ശാസ്ത്ര സംവാദ ക്ലാസ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *