ശാസ്ത്രം കെട്ടുകഥയല്ല മലപ്പുറത്ത് പരിഷത്ത് ഐക്യദാർഢ്യ സദസ്

0

03 ജൂലൈ 2023
മലപ്പുറം

വർഗ്ഗീയ-വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, കേരളം ശാസ്ത്രത്തിനൊപ്പം മുദ്രാവാക്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം കുന്നുമ്മലിൽ തെരുവോര ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. വസ്തുനിഷ്ഠവും ശാസ്ത്രീയവും ഭരണഘടനാപരവുമായ ചിന്തകൾ പങ്കിട്ടതിന്റെ പേരിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പ്രതിലോമ ശക്തികളുടെ എതിർപ്പ് നേരിടേണ്ടി വരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിഷത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധജാഥയും നടത്തി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. അജിത് കുമാർ അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം വി. വിനോദ്, പി. രമേഷ് കുമാർ , ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ, സാജിദ പി എന്നിവർ സംസാരിച്ചു. എം എസ് മോഹനൻ ശാസ്ത്ര ഗാനം ആലപിച്ചു. പി.ചന്ദ്രൻ ശാസ്ത്ര മാജിക്ക് അവതരിപ്പിച്ചു.
 പരിഷത്ത് കലാസംഘം തെരുവ് നാടകം അവതരിപ്പിച്ചു. പി. സജിൻ, ആർ.കെ. താനൂർ, സാബു രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പരിഷത്ത് കലാസംഘം തെരുവ് നാടകം അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed