ആരോഗ്യ സാക്ഷരത ക്യാമ്പയിന് തുടക്കമായി

0

01/10/2023

മങ്കട

മങ്കട: ഗുണപരമായ ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സാക്ഷരതാ ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു. കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ, ലൈബ്രറി കൗൺസിൽ തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് കടന്നമണ്ണ ഐ എഫ് എസ് പൊതുജന വായനശാലയിൽ വയോജന ആരോഗ്യം എന്ന പ്രമേയത്തിൽ നടന്ന ആരോഗ്യ ക്ലാസ് എം.ഇ എസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. മുബാറക് സാനി ഉദ്ഘാടനം നിർവ്വഹിച്ചു.

വായനശാല പ്രസിഡണ്ട് സി. ഹാറൂൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ സി.പി സുരേഷ് ബാബു ആമുഖ പ്രഭാഷണം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി മണികണ്ഠൻ വികസന ക്യാമ്പയിൻ പരിപാടികളുടെ ആശയതലം വിശദീകരിച്ചു. . പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ശ്രീ.വേണു പാലൂർ. എം ഗണപതി, കുഞ്ഞി മുഹമ്മദ് .പി എന്നിവർ സംസാരിച്ചു. കെ.എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി

ഹരിദാസൻ.പി സ്വാഗതവും സൈഫുദ്ദിൻ പി.ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *