ബാലുശ്ശേരി മേഖല

0

ബാലുശ്ശേരി മേഖല സമ്മേളനം ഉണ്ണികുളം ജി എം എൽ പി സ്കൂളിൽ കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. ഹരികുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു.അയമ്മദ് വി.കെ അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ എൻ.വി. രാജൻ സ്വാഗതവും .ഷാജി സി. നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനത്തിൽ മേഖലാ സെക്രട്ടറി അപ്പു. പി.കെ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ഇ എൻ പത്മനാഭൻ അധ്യക്ഷത വഹിച്ചു. പി. കെ ബാലൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മിനി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ബാലുശ്ശേരി മേഖല ജന്റർ സമിതി കോവിഡ് കാലത്ത് നടത്തിയ കോവിഡ് അതിജീവനത്തിന്റെ പെൺവഴികൾ‘ – ബാലുശ്ശേരിയുടെ അനു ഭവസാക്ഷ്യങ്ങൾ എന്ന റിപ്പോർ ട്ടിനെക്കുറിച്ച് പഠനത്തിനു നേതൃത്യം നൽകിയ ഗിരിജാ പാർവതി അവതര ണം നടത്തി.അരവിന്ദാക്ഷൻ കെ.കെ. പ്രമേയങ്ങൾ അവതരിപ്പിച്ചു.മേഖലയിൽ പ്രവർത്തനമാരംഭിച്ച ഗ്രീൻ ടെക്നോളജി സെന്ററിന്റെ പ്രവർത്തനത്തെകുറിച്ച് കൺവീനർ പി.കെ. സതീശ് വിശദീകരിച്ചു. മുൻ ജനറൽ സെക്രട്ടറി കെ. രാധൻ ആശംസകളർപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി പി.കെ. അപ്പു (പ്രസിഡന്റ്), അരവിന്ദാക്ഷൻ. കെ. കെ (വൈസ് പ്രസിഡന്റ്), സുഗതകുമാരി (സെക്രട്ടറി), ഹരീഷ് എ.കെ. (ജോ. സെക്രട്ടറി), മിനി. പി.(ട്രഷറർ) ആയി 17 അംഗ കമ്മിറ്റിയെയും ജില്ലാ കൗൺസിലർ മാരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗം പി. കെ. സതീശ് നേതൃത്വം നൽകി. സ്വാഗതസംഘത്തെ കൺവീനർ പരിചയപ്പെടുത്തി. ശാസ്ത്രഗാനത്തോടെ സമ്മേളനം സമാപിച്ചു.

പി കെ അപ്പു
സുഗതകഹമാരി

Leave a Reply

Your email address will not be published. Required fields are marked *