കഴക്കൂട്ടം മേഖലാവാർഷികം കാട്ടായിക്കോണം ഗവൺമെന്റ് യു.പി.എസ്സ്ൽ “കേരള സമൂഹത്തിന്റെ പരിവർത്തന ഘട്ടങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ ഉത്ഘാടനം ചെയ്തു.

കേരള സമൂഹത്തിന്റെ കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കാലത്തെ പരിവർത്തന ത്തിന്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വരച്ചുകാട്ടി. ഭൂമിയുടെയും സമ്പത്തിന്റെയും ക്രയവിക്രയങ്ങളും നികുതി ഘട നയും പാരമ്പര്യ തൊഴിലുകളിൽ നിന്നു മറ്റ് തൊഴിലുകളിലേക്ക് ആളുകൾ മാറിയതിലൂടെ ജാതിവ്യവസ്ഥ ദുർബലമായതും തൊഴിലാളീസംഘടനകളുടെ ആവിർഭാവവും അദ്ദേഹം വിശദീകരിച്ചു.പൌരോഹിത്യം സമൂ ഹത്തിലും തൊഴിലിടങ്ങളിലും ഇടപെട്ട് നവോത്ഥാനത്തെ തടയുന്നതിന് നടത്തിയ ശ്രമങ്ങളെയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഇടപെടലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ മടിക്കുന്ന യൗവനത്തിന്റെ മനോഭാവം സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതിന്റെ അപകടം അദ്ദേഹം എടു ത്തുകാട്ടി. പല കാര്യങ്ങളിലും തുടരുന്ന കോളണിയൽ സംവിധാനങ്ങളുടെ പിന്തുടർച്ച ഭരണസംവിധാന ത്തിനും ജനങ്ങൾക്കുമിടയിലെ വിലങ്ങുതടിയായി തുടരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജ്ഞാന സാമ്പാദനവും ഭരണ സംവിധാനവും മാതൃഭാഷയിലാകുന്ന ഒരു സാംസ്കാരിക വിപ്ലവം നടക്കേണ്ടതുണ്ട് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖല പ്രസിഡൻറ് എസ്. ശ്രീകുമാർ ആധ്യക്ഷനായിരുന്നു. രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേള നത്തിൽ മേഖല സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച കണക്കും മേഖല കൌൺസിൽ ചർച്ച ചെയ്തു അംഗീകരിച്ചു. ജില്ലാ കമ്മിറ്റി അംഗവും ജില്ല വിദ്യാഭ്യാസ വിഷയസമിതി കൺവീനറുമായ ജി. സുരേഷ് അവതരിപ്പിച്ച സംഘടനാരേഖയിൽ വിശദമായ ചർച്ച നടന്നു. ജോർജ്ജ് വിക്ടർ ഭാവിരേഖ അവതരിപ്പിച്ചു. താഴെപ്പറയുന്നവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തുകൊണ്ടു മേഖല സമ്മേളനം അവസാനിച്ചു. ശ്രീകുമാർ എസ് (പ്രസിഡൻറ്), ബേബി ഷമ്മി ഗഫൂർ (വൈസ് പ്രസിഡൻറ്), ജോർജ്ജ് വിക്ടർ (സെക്രട്ടറി), ദീപ ബോഷി (ജോയിന്റ് സെക്രട്ടറി), ബാബുക്കുട്ടൻ (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *