ബയോബിൻ വിതരണം

05/08/2023

       കേരള ശാസ്ത്രസാഹിത്യ പരിഷത് തൃക്കരിപ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽമാലിന്യ മുക്ത യൂണിറ്റാക്കുന്നതിൻ്റെ ഭാഗമായി മാലിന്യ സംസ്കരണ ഉപാധിയായബയോബിൻ പ്രചരണം ആരംഭിച്ചു.ബയോബിൻ വിതരണോദ്ഘാടനം തങ്കയം മുക്കിലെ ഷുഹൈല ഷുക്കൂറിന് നൽകിക്കൊണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീ എം രജീഷ് ബാബു നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ കെ കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ ആവശ്യപ്പെട്ട 10 വീടുകളിലാണ് ബയോബിൻ നൽകിയത്. മേഖലാ പ്രസിഡൻ്റ് ശ്രീ പി വി ദേവരാജൻ ബയോബിന്നിൻ്റെ പ്രവർത്തന രീതി വിശദീകരിച്ചു. റഷീദ് ഹാജി, സുമതി ടീച്ചർ, ലിജി ടീച്ചർ, വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റ് സിക്രട്ടറി ശ്രീ കെ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *