ബാലശാസ്ത്രകോണ്‍ഗ്രസ്സ്

പാലോട് : പരിഷത്തിന്റെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ഡിസംബര്‍ 16 ന് കൊല്ലായില്‍ – ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വച്ച് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജി.പാണ്ഡുരംഗന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ശബരിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ കണ്‍വീനര്‍ കെ.ആര്‍.ലാല്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സുനൈസ അന്‍സാരി, ഷീബ ഗിരീഷ് (ബ്ലോക്ക് മെമ്പര്‍) ശ്രീകലയപുരം സൈഫുദ്ധീന്‍, പി.കെ.ഗഗാരിന്‍, റഷീദ, സി.കെ.സദാശിവന്‍, സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.പി, യു.പി, എച്ച്.എസ്, വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *