Home / ചന്ദ്രോത്സവം

ചന്ദ്രോത്സവം

2019 ലെ വലയ സൂര്യഗ്രഹണം: ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം

2019 ഡിസംബർ 26നു രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യ തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഗ്രഹണങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കുന്ന പ്രതിഭാസങ്ങളാണ്. അതുകൊണ്ടുതന്നെ ശാസ്ത്രപ്രചരണത്തിനും ശാസ്ത്രീയ ചിന്താഗതി വളർത്തുന്നതിനും ഉതകുന്ന ഉത്തമ അവസരങ്ങളാണി വ. മുമ്പെന്നത്തേക്കാളും കൂടുതലായി ശാസ്ത്രവിരുദ്ധതയെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കുന്നതി ന് ഈ അവസരം പ്രയോജനപ്പെടുത്തണം. വലിയതോതിൽ പൊതുജന ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന വലിയ ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്യേണ്ടത്. അഖിലേന്ത്യാതലത്തിൽ …

Read More »

മുളന്തുരുത്തിയില്‍ ബഹിരാകാശ ക്വിസ്

കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു എറണാകുളം: പുളിക്കമാലി ഗവ. ഹൈസ്കൂൾ, കാരിക്കോട് ഗവ. യു പി എസ്, മുളന്തുരുത്തി ഗവ. ഹൈസ്ക്കൂൾ, മുളന്തുരുത്തി ഹെയിൽ മേരി ഹൈസ്കൂൾ എന്നിവർ വിജയികളായി. വിജയികൾക്ക് ഡോ. പി ജി ശങ്കരൻ സമ്മാനം വിതരണം ചെയ്തു. നിർവാഹ സമിതിയംഗം പി എ തങ്കച്ചൻ, പി കെ രഞ്ചൻ, ബി വി മുരളി, എം കെ പ്രകാശൻ …

Read More »

ചെർപ്പുളശ്ശേരിയില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍

New ചെർപ്പുളശ്ശേരി യൂനിറ്റിലെ ചന്ദ്രോത്സവം ശാസ്ത്ര ക്ളാസില്‍ നിന്നും പാലക്കാട്: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി യൂനിറ്റിലെ ചന്ദ്രോത്സവം ഡിപിഒ ജയരാജൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കിരൺ നന്ദിയും പറഞ്ഞു. പട്ടാമ്പി ഗവ.യു.പി.സ്കൂൾ അധ്യാപകൻ സുരേഷ് ശാസ്ത്ര പരീക്ഷണങ്ങളും ഷൊർണൂർ ബിആര്‍സി ട്രെയിനർ അജോയ് ശങ്കർ ഇംഗ്ലീഷ് പ്രവർത്തനങ്ങളും നടത്തി.

Read More »

സംവാദം

എറണാകുളം: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷിക ദിനമായ ജൂലൈ 21 നു ശാസ്ത്ര ബോധന ക്യാംപയിനു തുടക്കം കുറിച്ചു കൊണ്ട് സംവാദം നടത്തി. അൽ ആമീൻ കോളേജ് ഊർജ്ജതന്ത്രം വിഭാഗം അധ്യാപികയായ ഡോ. എസ് ശ്രീജ സമാനതകളില്ലാത്ത ആ പാദസ്പര്‍ശത്തിന് മുൻപും പിമ്പുമായി നടന്ന ചാന്ദ്രഗവേഷണത്തിന്റെ നാഴിക കല്ലുകളും അതോടൊപ്പം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിന്റെ വിവരങ്ങളും അവതരിപ്പിച്ചു. സബ്ജില്ലാ തല ബഹിരാകാശ പ്രശ്നോത്തരിയിൽ രണ്ടാം സ്ഥാനം …

Read More »

ചാന്ദ്രമനുഷ്യൻ ചേർത്തലയിൽ

ചെങ്ങന്നൂർ മേഖലാ ചന്ദ്രദിനാഘോഷം ആലപ്പുഴ : മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് ജില്ലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്കരിച്ച ചാന്ദ്രമനുഷ്യന്റെ പര്യടനം ചേർത്തലയിൽ നിന്നും ചെങ്ങന്നൂർ നിന്നും ആരംഭിച്ചു. ചേർത്തലയിലെ പരിപാടി വെള്ളിയാകുളം യു പി സ്ക്കൂ ളിൽ ബാലവേദി ജില്ലാ കൺവീനർ മുരളി കാട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രവീൺ ജി പണിക്കർ, ഡി. ബാബു, ആർ സന്തോഷ് കുമാർ, ബി ശ്രീലത, സോമൻ കെ വട്ടത്തറ, …

Read More »

മൈനാഗപ്പളളി മേഖലയില്‍ ചന്ദ്രോത്സവം

മൈനാഗപ്പള്ളി മേഖലാ ചന്ദ്രോത്സവം ശാസ്ത്ര ക്ളാസില്‍ നിന്നും കൊല്ലം: മൈനാഗപ്പള്ളി മേഖലാ ബാലവേദിയുടെ നേതൃത്വത്തിൽ ചിത്തിരവിലാസം എല്‍.പി.എസില്‍ വച്ച് ചന്ദ്രോത്സവം നടന്നു. കൃപകൃഷ്ണന്‍ അദ്ധ്യക്ഷയായി.മേഖലാ സെക്രട്ടറി കെ മോഹന്‍ സ്വാഗതം പറഞ്ഞു .മേഖലാ പ്രസിഡന്‍റ് തൊടിയൂര്‍ രാധാകൃഷ്ണന്‍ ചന്ദ്രോത്സവപരിപാടികള്‍ വിശദീകരിച്ചു.`ചന്ദ്രനിലെ ആദ്യ കാല്‍വയ്പ്പ് മുതല്‍ ചാന്ദ്രയാന്‍-2 വരെ’ വിഷയമവതരിപ്പിച്ച്‌ എസ്.സുനില്‍കുമാര്‍ (ISRO) സംസാരിച്ചു. തുടര്‍ന്ന് ചന്ദ്രോത്സവ ഗാനാലാനം, കലണ്ടര്‍ കളികള്‍,ഫോട്ടോ സെഷന്‍,കൂട്ടപ്പാട്ട് എന്നിവയോടുകൂടി വൈകിട്ട് സമാപിച്ചു. ചന്ദ്രോത്സവത്തിന് മൈനാഗപ്പള്ളി രാധാകൃഷ്ണന്‍, …

Read More »

കാസര്‍‌ഗോഡ് ചാന്ദ്രോത്സവം

കാസര്‍ഗോഡ്: ചോദ്യം ചെയ്യാനുള്ള മനോഭാവം വളർത്തിക്കൊണ്ട് മാത്രമേ ശാസ്ത്രബോധം ഉറപ്പിക്കാനാകൂ എന്ന് പ്രൊഫ. കെ പാപ്പൂട്ടി പറഞ്ഞു. കാസര്‍‌ഗോഡ് ജില്ലാ ബാലവേദി ഉപസമിതിയുടെ ചാന്ദ്രോത്സവം മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദീപ് കൊടക്കാട് ശാസ്ത്ര മാജിക്ക് അവതരിപ്പിച്ചു. അന്തർജില്ലാ ബാലോത്സവത്തിൽ പങ്കെടുത്ത ബാലവേദി കൂട്ടുകാരെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ പ്രേംരാജ് അധ്യക്ഷനായി. മേഖല സെക്രട്ടറി കെ. ബാലകൃഷ്ണൻ, ബാലവേദി കൺവീനർ കെ ടി …

Read More »

നാടെങ്ങും ചന്ദ്രോത്സവങ്ങള്‍

ഒരു ചെറിയ കാല്‍വെപ്പിന്റെ അന്‍പതാണ്ടുകള്‍ ചാന്ദ്രമനുഷ്യനും കുട്ടികളും തിരുവനന്തപുരം: കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്‌ കഴക്കൂട്ടം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച്‌ മേഖലയിലെ ഒൻപത്‌ സ്കൂളുക ള്‍ രണ്ട്‌ ദിവസങ്ങളിലായി ചാന്ദ്രമനുഷ്യൻ സന്ദർശിച്ചു. വിനോദത്തോടൊപ്പം അറിവ്‌ പകർന്ന് നൽകാനും ചില തെറ്റായ ധാരണകളെ ഇല്ലാതാക്കി ശാസ്ത്രീയ സമീപനം കുട്ടികളിലേയ്ക്ക്‌ എത്തിക്കാനും യാത്രയ്ക്ക്‌ സാധിച്ചു. സ്കൂളുകൾ സന്ദർശിച്ച ചാന്ദ്രമനുഷ്യനോട് കുട്ടികള്‍ ചോദ്യങ്ങളും സംശയങ്ങളും പങ്കുവെച്ചു. ചന്ദ്രമനുഷ്യന്‌ ചുറ്റും കൂടിയ …

Read More »

ചാന്ദ്രയാൻ ദൗത്യങ്ങൾ ശാസ്ത്രസാങ്കേതിക രംഗത്ത് കുതിപ്പുണ്ടാക്കി: പ്രൊഫ.പി.ആർ മാധവ പണിക്കർ

പ്രൊഫ. പി ആര്‍ മാധവപ്പണിക്കര്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ 50 വര്‍ഷം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു തൃശ്ശൂർ: ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതും ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളും ആഗോളതലത്തിൽ തന്നെ ശാസ്ത്ര സാങ്കേതികരംഗത്ത് കുതിപ്പുണ്ടാക്കാൻ സഹായകരമായി എന്ന് വിക്രം സാരാഭായ് സ്പേസ് സെൻററിലെ ശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. പി.ആർ മാധവ പണിക്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രഭാഷണ പരമ്പരയിൽ ‘ബഹിരാകാശശാസ്ത്രത്തിന്റെ 50 …

Read More »

‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ്

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാർസ് (മലപ്പുറം അമച്വർ ആസ്ട്രോനോമേഴ്‌സ് സൊസൈറ്റി) പെരിന്തൽമണ്ണ ഗലീലിയോ സയൻസ് സെന്ററിൽ നടത്തിയ ‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ് മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. ഡോ. പ്രജിത്ത് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മാർസ് ചെയർമാൻ ആനന്ദ മൂർത്തി അധ്യക്ഷനായി. മാർസ് വൈസ് ചെയർമാൻ സി. സുബ്രഹ്മണ്യൻ ജ്യോതിശാസ്ത്ര പഠന പരിപാടി വിശദീകരിച്ചു. മാർസ് കൺവീനർ സജിൻ നിലമ്പൂർ സ്വാഗതവും …

Read More »