Home / സ്ത്രീ സൗഹൃദം

സ്ത്രീ സൗഹൃദം

കുടുംബശ്രീ പ്രവർത്തകർക്ക് തുണിബാഗ് നിർമ്മാണ പരിശീലനം

കുടുംബശ്രീ പ്രവർത്തകരുടെ പരിശീലനത്തില്‍ നിന്നും എറണാകുളം: തുണി സഞ്ചികൾ, ബാഗുകൾ എന്നിവ നിർമ്മിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത് ആറാം വാർഡിലെ കുടുംബശ്രീ പ്രവത്തകർക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ പരിശീലനം നൽകി. നന്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ആയൂഷ് ക്യാരി ബാഗ് യൂണിറ്റിലെ പ്രവര്‍ത്തകരാണ്‌ രണ്ടു ദിവസത്തെ തുണി സഞ്ചികൾ, ബാഗുകൾ, പെൻസിൽ പൗച്ച്, ലഞ്ച് ബാഗ് എന്നിവയുടെ നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്തത്. സയൻസ് സെന്റർ നിർമ്മാണ യൂണിറ്റ് കോ ഓർഡിനേറ്റർ ദീപ്തി …

Read More »

കോതമംഗലം മേഖലാ -തുല്യതാ സംഗമം പഞ്ചായത്ത്തല പരിശീലന പരിപാടി

എറണാകുളം: കോതമംഗലം മേഖല നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും ആഭിമുഖ്യത്തിൽ തുല്യതാ സംഗമം പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ആയിഷ അലി അധ്യക്ഷതവഹിച്ച യോഗത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറി ജോബിൻ ചെറിയാൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹീർ കോട്ടപ്പറമ്പിൽ, പത്താം വാർഡ് മെമ്പർ നാസർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് രാജമ്മ രഘു തുടങ്ങിയവർ ആശംസകൾ അര്‍പ്പിച്ചു. ജില്ലാ ജൻഡർ വിഷയസമിതി കൺവീനർ …

Read More »

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വയനാട്: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ (A.M.M.A) യുടെ സ്ത്രീവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ വച്ച് നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കാളികളായി. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതി അംഗം ശ്രീജിത്ത് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.

Read More »

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ഐക്യദാര്‍ഢ്യം

കണ്ണൂര്‍: മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യത്തോട് പ്രതികരിച്ച് വിമണ്‍ ഇന്‍ കലക്ടീവിലെ നാല് അംഗങ്ങള്‍ അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജിവെച്ച നടപടിക്ക് പൂര്‍ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനവും കാല്‍ടെക്‌സില്‍ ഐക്യദാര്‍ഢ്യ പൊതുയോഗവും സംഘടിപ്പിച്ചു. സ്വന്തം തൊഴിലിടങ്ങളില്‍ ഒത്തുതീര്‍പ്പില്ലാതെ ആത്മാഭിമാനത്തോടെ ജനാധിപത്യത്തിനും തുല്യനീതിക്കുംവേണ്ടി പൊരുതുന്ന സിനിമാ മേഖലയിലെ പ്രവര്‍ത്തകരോടൊപ്പം ശാസ്ത്രസാഹിത്യ പരിഷത്ത് ഉണ്ടാകുമെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. സി.പി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി …

Read More »

വനിതാ – ശിശു സൗഹൃദ പഞ്ചായത്ത് : ഉറച്ച ചുവടുവെപ്പുകളോടെ പെരിഞ്ഞനം

പെരിഞ്ഞനം പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുള്ള പഞ്ചായത്ത് എന്ന ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുന്നു. വാർഡ് തല ആലോചനായോ ഗ ങ്ങളെ തുടർന്നുള്ള പഞ്ചായത്ത് തല കൺവെൻഷൻ ,വാർഡ് തല ജാഗ്രതാ സമിതി കൺവെൻഷനുകൾ, സ്ത്രീപദവി പഠനത്തിന്റെ ഭാഗമായ വിവരശേഖരണം, ജൻറർ റിസോഴ്സ് സെൻറർ പ്രവർത്തനം തുടങ്ങിയവ നടന്നുവരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള ഇടപെടലുകളുടെ ഭാഗമായ കലുങ്ക് സമരം വലിയ ശ്രദ്ധ നേടി. ഈ പ്രവർത്തനങ്ങളുടെ ഊർജ്ജത്തിൽ മാർച്ച് …

Read More »

സ്ത്രീസൗഹൃദ പെരളശ്ശേരി (കണ്ണൂര്‍)

ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളും തുല്യതാ സംഗമവുമാണ് വനിതാദിനാഘോഷത്തിന്റെ ഭാഗമായി പെരളശ്ശേരിയില്‍ നടന്നത്. പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റിയംഗങ്ങള്‍ പരിഷത്ത് പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 128 പേര്‍ തുല്യതാ സംഗമത്തില്‍ പങ്കെടുത്തു. ജെന്റര്‍ ഫ്രണ്ട്‌ലി പഞ്ചായത്ത് സെമിനാറില്‍ നടക്കും. നയപ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Read More »

സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജോൺ സുൾസ്റ്റൺ (75) അന്തരിച്ചു.

ഹ്യുമൻ ജീനോം പ്രോജക്ടിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെൽത്തുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് 2003ൽ പ്രോജക്ട് പൂർത്തിയാക്കുന്നതിൽ സുൾസ്റ്റൺ വലിയ പങ്ക് വഹിച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ സുൾസ്റ്റൺ ജനിതക വിവരങ്ങൾ പേറ്റന്റ് ചെയ്ത് സ്വകാര്യവൽക്കരിക്കുന്നതിനെതിരായിരുന്നു. ജനിതക ഗവേഷണത്തിന്റെ ഫലമായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പൊതുസമൂഹത്തിനായി പബ്ലിക്ക് ഡോമൈനിൽ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം മുൻ കൈയ്യെടുത്തു. ഇക്കാര്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രമാണ് അദ്ദേഹം പിന്തുടർന്നത്. കോശവിഭജനത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് 2002 ലെ …

Read More »

സ്ത്രീസൗഹൃദ പത്തനംതിട്ട

വനിതാദിനാചരണത്തിന്റെ ഭാഗമായി ഭാഗമായി മാര്‍ച്ച് 10 ന് പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ജെന്റര്‍ ഫ്രണ്ട്‌ലി മെഴുവേലി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച് സ്ത്രീ സംഗമത്തില്‍ ജില്ലാ വിഷയസമിതി കണ്‍വീനര്‍ വിജയലക്ഷ്മി ടീച്ചര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം സുശീല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ സംസാരിച്ചു.

Read More »

സ്ത്രീസൗഹൃദ മുഹമ്മ ( ആലപ്പുഴ)

മുഹമ്മ : ജെന്റര്‍ ഫ്രണ്ട്‌ലി മുഹമ്മയുടെ വനിതാദിനാഘോഷം മാര്‍ച്ച് 8ന് നടന്നു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത ആഘോഷപരിപാടിയില്‍ സ്ത്രീസൗഹൃദനയപരിപാടികള്‍ പൊതുവായി അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട്, സുദര്‍ശനാഭായ് ടീച്ചര്‍, ജയരാജ്, വിനോദ്, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

വനിതാശിശു സൗഹൃദ – പെരിഞ്ഞനം പഞ്ചായത്ത് (തൃശ്ശൂര്‍)

പെരിഞ്ഞനം: പെരിഞ്ഞനം പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്. 15 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്തിലെ കലുങ്കിന്‍മേല്‍ ഇരുന്നുള്ള പ്രതിഷേധസമരം ദേശാന്തര ശ്രദ്ധ പിടിച്ചുപറ്റി. മാര്‍ച്ച് 8ന് നടന്ന വനിതാ ദിന റാലിയിലും പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനത്തിലും 500ലധികം പേര്‍ പങ്കെടുത്തു. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ മീരാഭായ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് …

Read More »