ആറ് പതിറ്റാണ്ടിന്റെ അനുഭവപാഠങ്ങൾ കരുത്താക്കിത്തീർക്കുക
പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകാൻ അഞ്ചുനാളുകൾ കൂടി അവശേഷിക്കുന്ന ഓണക്കാലത്താണ് ഈ കുറിപ്പെഴുതുന്നത്.വജ്രജൂബിലിവർഷത്തിന്റെ പ്രവർത്തനബാഹുല്യം ഓരോ പരിഷത്തംഗവും ആഹ്ലാദപൂർവ്വം അനുഭവിച്ചുകൊണ്ടിരിക്കുന്നു.കേന്ദ്രനിർവ്വാഹകസമിതിയിൽ നിന്നുള്ള നിർദ്ദേശമില്ലാതെ തന്നെ വ്യത്യസ്തപ്രവർത്തനങ്ങൾ യൂണിറ്റുകളും...