സിനിമാ സംവാദ വണ്ടിയ്‌ക്ക് ക്യാമ്പസ്സുകളില്‍ ആവേശകരമായ സ്വീകരണം

0

മലപ്പുറം : ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘വിമെന്‍സസ്’ എന്ന ഡോക്യുമെന്ററിയുമായി യുവസമിതിയുടെ സിനിമ സംവാദവണ്ടി ജില്ലയിലെ വിവിധങ്ങളായ കാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ അഞ്ചാം തീയതിയാണ് സിനിമ വണ്ടിയുടെ ആദ്യ പ്രദര്‍ശനം നടന്നത്. ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘മാന്‍ഹോള്‍’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് ലഭിച്ച വിധു വിന്‍സെന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളും അവിടങ്ങളിലെ സാമ്പത്തികമായ വിനിമയങ്ങളുമെല്ലാം ഡിജിറ്റലായപ്പോഴും, നമ്മുടെ സാംസ്‌കാരിക ഇടങ്ങളിലേക്കും കലാമണ്ഡലങ്ങളിലേക്കും ടെക്‌നോളജി കയറി വന്നപ്പോഴും, ആര്‍ത്തവമെന്നാല്‍ അശ്ലീലം ആണെന്നതില്‍ നിന്നും നമ്മുടെ മനസ്സ് മാറാത്തതെന്തെന്ന കാതലായ ചോദ്യമാണീ സിനിമയെന്ന് വിധു വിന്‍സെന്റ് വേദിയില്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ 18 കാമ്പസുകളില്‍ കൂടി സിനിമാവണ്ടി പ്രദര്‍ശനം നടത്തി. ബഹുഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന, ആര്‍ത്തവജന്യ തൊടായ്മകളും ഒറ്റപ്പെടുത്തലുകളും അത്രമേലനുഭവിച്ച പെണ്ണുങ്ങള്‍, എന്തുകൊണ്ട് “Womenses” രാഷ്ട്രീയപ്രവര്‍ത്തനമാവുന്നു എന്നു പ്രഖ്യാപിച്ചു. സിനിമാവണ്ടി പ്രദര്‍ശനം തുടരും. സക്രൈബ്സ് സാംസ്കോരികോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് സിനിമാവണ്ടിയുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *