പാവറട്ടി പഞ്ചായത്തില്‍ 23 അംഗൻവാടികൾക്ക് കുരുന്നില വിതരണം

0
23.06.23
തൃശൂര്‍ : മുല്ലശ്ശേരി മേഖല പാവറട്ടി യൂണിറ്റില്‍ അംഗനവാടികൾക്ക് കുരുന്നില വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്തിലുള്ള ഇരുപത്തിമൂന്ന് അംഗനവാടികൾക്കാണ് കുരുന്നില വിതരണം ചെയ്തത്. പാവറട്ടി ഫെബിൻ ഹാളിൽ നടന്ന പരിപാടി മണലൂർ നിയോജക മണ്ഡലം എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറക്ക് ശാസ്ത്രബോധം ഉണ്ടാക്കുന്നതിന്ന് ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ശാസ്ത്രസാഹിത്യ പരിഷത്ത് തുടർന്നു പോരുന്നതെന്നും വായനയിലൂടെയാണ് ചിന്താശേഷിയുള്ള തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും എം എൽ എ അഭി പ്രായപ്പെട്ടു. പരിഷത്ത് പാവറട്ടി യൂണിറ്റ് പ്രസിഡണ്ട് ശോഭാ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽകുമാർ മുഖ്യഥിതിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം റജീന, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് ബെന്നി പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ: സിഎൽ ജോഷി, മേഖലാ സെക്രട്ടറി കെ എസ് രാമൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി വി കെ ജോസഫ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് സി റ്റി ജോൺ നന്ദിയും പറഞ്ഞു. പാവറട്ടിയിലെ ഉദാരമതികളുടെ സഹകരണം കൊണ്ടാണ് ഈ പുസ്തകം വിതരണം ചെയ്യുവാൻ സാധിച്ചത്‌

Leave a Reply

Your email address will not be published. Required fields are marked *