ഫ്രണ്ട്സ്ഓഫ് കെ.എസ്.എസ്.പി യു.എ.ഇ നോര്‍ത്തേണ്‍ എമിറേറ്റ്സ് ചാപ്റ്റര്‍ ചങ്ങാതിക്കൂട്ടംസംഘടിപ്പിച്ചു.

changathi_fkssp

changathi_fkssp

ഫ്രണ്ട്സ്ഓഫ് കെ.എസ്.എസ്.പി യു.എ.ഇ നോര്‍ത്തേണ്‍ എമിറേറ്റ്സ് ചാപ്റ്റര്‍ ‘ചങ്ങാതിക്കൂട്ടം-2016’ സംഘടിപ്പിച്ചു. ജൂലൈ 8നു അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ്ഹൈസ്കൂളില്‍ വച്ചു നടന്ന ക്യാമ്പില്‍ നൂറിലേറെകുട്ടികള്‍ പങ്കെടുത്തു. വിനോദത്തിലൂടെകുട്ടികളുടെ അറിവുംസാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചങ്ങാതിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ശാസ്ത്രമൂല, സാസ്കാരികമൂല, കൗതുകമൂല, സൂക്ഷ്മജീവികളുടെ ലോകം എന്നിങ്ങനെ വ്യത്യസ്തമൂലകളിലായി പരിപാടികള്‍ നടന്നു. വൈകുന്നേരം ക്യാമ്പംഗങ്ങള്‍ “മഴയെങ്ങുപോയി” എന്നസംഗീതശില്പം അവതരിപ്പിച്ചു.

You may have missed