കഠിനംകുളം യൂണിറ്റ് വാർഷികം എസ് കെ വി എൽ പി സ്കൂളിൽ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസിഡന്റ്‌ ഹരിപ്രസാദ് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ജനറ്റ് വിക്ടർ അദ്ധ്യക്ഷത വഹിച്ചു. വനിതാ പ്രവർത്തകയും സഖി, കില സംഘാടകയും മത്‍സ്യത്തൊഴിലാളി പ്രവർത്തകയും ആയ മേഴ്‌സി അലക്സാണ്ടർ കുടുംബത്തിലെ ജനാധിപത്യം എന്നവിഷയത്തിൽ ചർച്ച നയിച്ചു. പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ബി. രമേശ്‌ അഭിവാദ്യം ചെയ്യുകയും ജില്ലാകമ്മിറ്റി അംഗം എ. ആർ. മുഹമ്മദ്‌ സംഘാടന രേഖയും യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.ലോറൻസ് പുതുക്കുറിച്ചി ആശംസകൾ അർപ്പിച്ച് കവിതയാലപിച്ചു. മേഖല സെക്രട്ടറി മണികണ്ഠൻ, കമ്മിറ്റിയംഗങ്ങളായ കാട്ടായി ക്കോണം രാജ്‌മോഹൻ, ദീപ ബോഷി എന്നിവർ പങ്കെടുത്തു.ഭാരവാഹികൾ:-ഡി അശോകൻ (പ്രസിഡന്റ്‌) ജനറ്റ് വിക്ടർ ( സെക്രട്ടറി )

Leave a Reply

Your email address will not be published. Required fields are marked *