വളപട്ടണം പുഴ സംരക്ഷിക്കുക: കണ്ണൂർ മേഖല
kannur mkh
വളപട്ടണം പുഴയിലെ അനധികൃത മണൽ ഖനനം, കണ്ടൽക്കാട് നശീകരണം, പുഴയോരം മണ്ണിട്ട് നികത്തൽ എന്നീ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അടിയന്തിരമായി തടയണമെന്ന് കണ്ണൂർ മേഖലാ സമ്മേളനം ആവസ്യപ്പെട്ടു.കണ്ണൂർ പരിഷത് ഭവനിൽ നടന്ന സമ്മേളനം പരിഷത്ത് വൈസ് പ്രസിഡൻറ് ജോജി കൂട്ടുമ്മൽ “പരിസ്ഥിതിയും വികസനവും ” എന്ന വിഷയത്തിൽ ക്ലാസെടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡണ്ട് പി.പി ഗണേശൻ അധ്യക്ഷത വഹിച്ചു. സി പി ഹരീന്ദ്രൻ സംഘടനാരേഖയും മേഖലാ സെക്രട്ടറി കെ വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ പ്രേമരാജൻ വരവ് ചെലവ് കണക്കും കെ.സുരേഷ്കുമാർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു .സംസ്ഥാന ട്രഷറർ എം സുജിത് ,ജില്ലാ സെക്രട്ടറി പി പി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കമല സുധാകരൻ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘടനാരേഖയുടേയും പ്രവർത്തനറിപ്പോർട്ടിന്റേയും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കെ.വി.ബാലകൃഷ്ണൻ, കെ.സുരേഷ് കുമാർ, നിസാറുൾ ഹസീൻ , എം. പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി സുനിൽ ദത്തൻ (പ്രസിഡണ്ട് ) , കെ വിനോദ് കുമാർ (സെക്രട്ടറി ) എൻ പി എഴിൽരാജ് (ട്രഷറർ) എപി ഹംസക്കുട്ടി , പി.പി ഗണേശൻ (വൈസ് പ്രസിഡണ്ട് ) ലിഷ . കെ സുരേഷ് ബാബു കെ. (ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. എ.പി ഹംസക്കുട്ടി നന്ദി പറഞ്ഞു .