മലപ്പുറം ജില്ലാആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങള്‍ വേണമെന്ന് നിലമ്പൂർ മേഖല
Nilmbur
ജീവിതശൈലീരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ ഉൾപ്പെടെയുള്ള അത്യാഹിതവിഭാഗങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് നിലമ്പൂർ മേഖലാ സമ്മേളനം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. ഗേറ്റ് വേ ഓഫ് മലബാർ‘ എന്ന ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുക, കുഴൽ കിണറുകളുടെ വ്യാപനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, വന്യ ജീവി–മനുഷ്യ സംഘർഷം പരമാവധി ലഘൂകരിക്കാൻ നടപടികൾ സ്വീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.നിലമ്പൂർ ബി.ആർ.സി. ഹാളിൽ ചേർന്ന മേഖലാ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ് ഉൽഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് എം.പി.ഷീജ അധ്യക്ഷത വഹിച്ചു. കെ.ഷൗക്കത്ത ലി സ്വാഗതവുംപി.കെ. ശ്രീകുമാർ ഉത്ഘാടന നന്ദിയും പറഞ്ഞു.പ്രതിനിധിസമ്മേളനത്തിൽ മേഖലാ സെക്രട്ട റി പി.എസ്. രഘുറാം പ്രവർത്തന റിപ്പോർട്ട്, മേഖലാ ട്രഷറർ പി.വാസുദേവൻ സാമ്പത്തിക റിപ്പോർട്ട്, സംസ്ഥാന സെക്രട്ടറി പി.രമേശ് കുമാർ സംഘടനാ രേഖ എന്നിവ അവതരിപ്പിച്ചു.
ഭാരവാഹികൾ: പി ശ്രീജ (പ്രസിഡന്റ്), പി കെ ശ്രീകുമാർ(വൈസ് പ്രസിഡന്റ്) പി സജിൻ (സെക്രട്ടറി), പി ബി ജോഷി(ജോ. സെക്രട്ടറ്), ഡി വെങ്കിടേശ്വരൻ(ട്രഷറർ)