വിജ്ഞാനോത്സവം ജില്ലാതല പരിശീലനം

കോട്ടയം: വിജ്ഞാനോല്‍സവം കോട്ടയം ജില്ലാതല പരിശീലനം എം. ജി .യൂണിവേര്‍‌സിറ്റി മൈക്രോബയോളജി ലാബില്‍ 16-8-2016നു എണ്‍വയോണ്‍മെന്‍റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച്‌ നടത്തി. എണ്‍വയോണ്‍മെന്‍റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ.എ.പി.തോമസ്‌ ഉദ്ഘാടനം ചെയ്തു. മൈക്രോബയോളജിയില്‍ റിസര്‍ച്ച് സ്‌കോളര്‍മാരായ ശ്രുതി, ബിനീഷ്, പ്രവീണ്‍, അമ്പിളി എന്നിവര്‍ മൈക്രോബുകളുടെ പഠനത്തിന് പ്രായോഗികവും അക്കാദമികവുമായ വിദഗ്ധ പിന്തുണ നല്‍കി. ബി.ജാനമ്മ, ജെ.ലേഖ, ജില്ലാപ്രസിഡണ്ട്‌ പി.പ്രകാശന്‍,സെക്രട്ടറി സനോജ്, വിദ്യാഭ്യാസ വിഷയസമിതി കണ്‍വീനര്‍ സി.ശശി എന്നിവര്‍ നേതൃത്വം നല്‍കി.

You may have missed