ഞാനും പരിഷത്തും: ബ്രിജേഷ് വി കെ

ഞാനും പരിഷത്തും: ബ്രിജേഷ് വി കെ

ശാസ്ത്രസാഹിത്യ പരിഷത്തിൽ നില നിൽക്കുന്ന ജനാധിപത്യവും ഉത്തരവാദിത്തപൂർണ്ണമായ സ്വാതന്ത്ര്യവുമാണ് എനിക്ക് ഏറെ ഇഷ്ടമായത്. ഉയർച്ച താഴ്ചകളില്ലാതെ എല്ലാ നിർദ്ദേശങ്ങളും പരിശോധിച്ച് സംഘടനയുടെ അഭിപ്രായ രൂപീകരണം നടക്കുന്ന മനോഹര പ്രക്രിയ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ച് തന്നിട്ടുണ്ട്. ഏറിയും കുറഞ്ഞും സംഘടനയുടെ എല്ലാ ഘടകങ്ങളിലും ഇത് ദൃശ്യവുമാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശാസ്ത്രീയമായ കാഴ്ചപ്പാടും നിലപാടും രൂപീകരിക്കുന്നതിൽ പരിഷത്ത് നൽകിയിട്ടുള്ള സംഭാവന എത്രയോ വലുതാണ്. ഒരു സമൂഹ ജീവി എന്ന നിലയിൽ മുന്നോട്ടുള്ള പോക്കിന് ഏറെ സഹായിക്കുന്ന, വിലമതിക്കാനാവാത്ത വിദ്യാഭ്യാസ പ്രവർത്തനമായാണ് വ്യക്തിപരമായി പരിഷത്ത് പ്രവർത്തനങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ