മലപ്പുറം വാർഷികം ശീതൾ ശ്യാം ഉദ്ഘാടനം ചെയ്യും.
mlpm inau.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറെ ജില്ലാസമ്മേളനം കേരളത്തിലെ എൽ ജി ബി ടി അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിൽ നിൽക്കുന്ന ശീതള്‍ ശ്യാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം , സെക്ഷ്വൽ മൈനോറിറ്റീസ് ഫോറം കേരളയുടെ (SMFK) സെക്രട്ടറി എന്നീ ചുമതലകളും ശീതൾ വഹിക്കുന്നു. കേരളത്തിലെ ട്രാൻസ്‌ജെൻഡറുകൾക്കായുള്ള പോളിസി മേക്കിംഗിലും സർവേയിലും നേതൃപരമായ പങ്കു വഹിച്ചു. അവൾക്കൊപ്പം, ആഭാസം, കബോഡിസ്കോപ്പ്, ചിലർ തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
ട്രാൻസ്‌ജെൻഡർ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ ധാരാളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.