കുട്ടികളുണ്ടാക്കുന്ന യുറീക്ക ശില്പശാല അവസാനഘട്ടത്തിലേക്ക് …
നവംബർ മാസത്തിലാണ് കുട്ടികളുടെ സമ്പൂർണ ലക്കം പുറത്തിറങ്ങുന്നത്. കേരളത്തിലെ മുഴുവൻ കുട്ടികൾക്കുമുള്ള ശിശുദിന സമ്മാനം.
തൃശൂർ / പരിസരകേന്ദ്രം
02 ഒക്ടോബർ, 2023
കുട്ടികൾ എഴുതി കുട്ടികൾ വരച്ച് എഡിറ്റ് ചെയ്തുണ്ടാക്കുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്കയുടെ ശില്പശാലയുടെ അവസാന ഘട്ടം പരിസര കേന്ദ്രത്തിൽ നടന്നു. നാലാമത്തെ തവണയാണ് കുട്ടികൾ യുറീക്കക്കു വേണ്ടി ഒത്തുകൂടിയത്. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി നടന്ന ശില്പശാലയിൽ വിവിധ ജില്ലകളിൽ നിന്നായി 15 കുട്ടികളാണ് പത്രാധിപസമിതി അംഗങ്ങളായി പങ്കെടുത്തത്. നവംബർ മാസത്തിലാണ് കുട്ടികളുടെ സമ്പൂർണ ലക്കം പുറത്തിറങ്ങുന്നത്. കേരളത്തിലെ മുഴുവൻ കുട്ടികൾക്കുമുള്ള ശിശുദിന സമ്മാനം.
തൃശൂർ പരിസര കേന്ദ്രത്തിൽ നടന്ന ശില്പശാലയ്ക്ക് എഡിറ്റർ മീര ടീച്ചർ, സബ് എഡിറ്റർ ഷിനോജ്,അസോ.എഡിറ്റർ നാരായണൻ മാഷ്, ഇ . ജിനൻ പത്രാധിപസമിതി അംഗങ്ങളായ ടി. പുഷ്പ ,ലീന വി.എഫ് എന്നിവർ നേതൃത്വം നൽകി . പ്രിൻറ് രൂപത്തിലും എൽ.സി.ഡി മോണിറ്റർ വഴി പ്രദർശിപ്പിച്ചുമാണ് കുട്ടികൾ പ്രൂഫ് വായനയും എഡിറ്റിങ്ങും ലേ ഔട്ടും നടത്തിയത്.