മഞ്ചേരി മേഖലയില്‍ ഐ.ടി ശില്പശാല സംഘടിപ്പിച്ചു

0

ഞ്ചേരി മേഖല ഐ ടി ശില്പശാല മലപ്പുറം ജില്ല ഐ ടി കൺവീനർ സുതാര ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം : കേരള ശാസ്തസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലയില്‍ ഐ.ടി ശില്പശാല സംഘടിപ്പിച്ചു. മഞ്ചേരി ഗവ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിപാടി മലപ്പുറം ജില്ല ഐ ടി കൺവീനർ സുതാര ഉദ്ഘാടനം ചെയ്തു. ഇ എം നാരായണൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരിയുടെ നേതൃത്വത്തിൽ ഗൂഗിൾ ഷീറ്റിൽ പ്രായോഗിക പരിശീലനം നല്കി. മേഖല പ്രസിഡണ്ട് മധുസൂദനൻ കെ , അഡ്വ അനൂപ് പറക്കാട്ട് , കെ കൃഷ്ണൻ, അബ്ദുൾ ഹമീദ് ടി പി, മേഖല ട്രഷറർ ദിനേഷ് കെ കെ , ജില്ലാ കമ്മറ്റി അംഗം ജലീൽ എടവണ്ണ, ഗ്രന്ഥശാല സംഘം സംസ്ഥാന സമിതി അംഗം ശിവകുമാർ പുറ്റാനിക്കാട്ട് , പൂക്കോട്ടൂർ യൂണിറ്റ് സെക്രട്ടറി പി ഗോപിനാഥൻ , പന്തല്ലൂർ യൂണിറ്റ് സെക്രട്ടറി ഐ പി ബാബു , എടവണ്ണ യൂണിറ്റ് സെക്രട്ടറി സഗീർ മുണ്ടേങ്ങര, ബാബു മാണിക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പരിഷത്ത് യൂണിറ്റ് തലത്തിലുള്ള കണക്കുകളും മറ്റും ഡിജിറ്റിൽ രൂപത്തിലാക്കി അവതരിപ്പിക്കാൻ യൂണിറ്റിനെ പ്രാപ്തമാക്കുകയാണ് ശില്പശാലയുടെ പ്രാഥമിക ലക്ഷ്യം. ഇതു വഴി പേനകളുടേയും കടലാസിന്റേയും ഉപഭോഗം കുറച്ചു കൊണ്ടുവരാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *