മണിപ്പൂർ കലാപം : തുരുത്തി യൂണിറ്റില്‍ പ്രതിഷേധം

0
23 ജൂലൈ 2023
എറണാകുളം
കേരള  ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് യോഗവും പ്രകടനവും സംഘടിപ്പിച്ചു. തുരുത്തിക്കര ആയുർവേദ കവലയിൽ നിന്ന്  ആരംഭിച്ച പ്രതിഷേധം ജാഥ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സയൻസ് സെന്ററിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ കെ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് അംഗം  ടി കെ മോഹനൻ, സിപിഐ ലോക്കൽ കമ്മിറ്റിയംഗം ശാന്താ മണി, യുവസമി പ്രവർത്തകർ ആൻസറാ ജോൺസൺ, അയന ബി  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *