എടക്കര യൂണിറ്റ് കണ്‍വെന്‍ഷന്‍

0
22 ജൂലായ് 2023
നിലമ്പൂര്‍ (മലപ്പുറം)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടക്കര യൂണിറ്റ് കൺവൻഷൻ നവോദയ വായനശാലയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ലതാ മധു ആധ്യക്ഷം വഹിച്ച യോഗത്തിൽ  22 പേര്‍ പങ്കെടുത്തു. പ്രമുഖ പക്ഷിനിരീക്ഷകൻ രാമൻ നടരാജൻ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. അരുൺ കുമാർ വജ്ര ജൂബിലി സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുനിത യൂണിറ്റ് വാർഷികം മുതൽ നാളിതു വരെയുള്ള  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആസന്നഭാവി പ്രവർത്തനങ്ങള്‍ പി.എസ്. രഘുറാം മാസ്റ്റർ അവതരിപ്പിച്ചു. എന്‍.ഗോപാലകൃഷ്ണന്‍, മിഥിലാജ്, എസ്.ബി. ഷാജി, പി.കെ.സുരേന്ദ്രകുമാർ , ഷൈനി, ദീപ, വസന്തകുമാരി , സന്ധ്യ, ബിന്ദു, ചിത്ര. ബിന്ദു സുരേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയെ ക്രോഡീകരിച്ചു കൊണ്ട് കെ.കെ.രാധാകൃഷ്ണന്‍ ആസന്ന വർത്തമാന കാല പ്രവർത്തനവും സമീപ ഭാവികാല പ്രവർത്തനവും വിശദീകരിച്ചു. മേഖലാ ജോയന്റ് സെക്രട്ടറി ജോഷി മാസ്റ്റർ, മേഖലാ വൈസ് പ്രസി. ഷീബ എന്നിവർ ക്രോഡീകരണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *