മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം
![](https://i0.wp.com/parishadvartha.in/wp-content/uploads/2023/07/Picsart_23-07-22_20-48-39-488-scaled.webp?fit=640%2C640&ssl=1)
22 ജൂലായ് 2023
വയനാട് : രണ്ട് മാസത്തിലധികമായി വംശീയ കലാപത്തിന്റെ ദുരന്ത ഭൂമികയായി തുടരുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി.സന്തോഷ് മാസ്റ്റർ, ബത്തേരി മേഖല പ്രസിഡന്റ് എം.രാജൻ മാസ്റ്റർ, ബത്തേരി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.റഷീദ് എന്നിവർ സംസാരിച്ചു.