ആവള യൂനിറ്റിൽ കൺവൻഷൻ നടന്നു

0

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവള യൂണിറ്റ് കൺവെൻഷൻ 17/07/23 ന് പി എം ദിനേശന്‍റെ വീട്ടിൽ ചേർന്നു.  യൂണിറ്റ് പ്രസിഡണ്ട് ഇ.ടി. ബാലകൃഷ്ണൻ  അധ്യക്ഷതയിൽ വാർഡ് മെമ്പർ വി.പി. പ്രവിത കൺവൻഷൻ ഉദ്ഘാടനം നിർവഹിച്ചു. എ.എം.രാജൻ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ആവളയിൽ പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട മുതിർന്ന പ്രവർത്തകൻ വി.കെ പ്രഭാകരന്‍റെ സാന്നിധ്യവും വാക്കുകളും കൺവെൻഷന്  ആവേശം പകർന്നു.

കണ്‍വന്‍ഷനില്‍ പേരാമ്പ്ര മേഖലാ സെക്രട്ടറി ഗരീഷ്ബാബു സംസാരിക്കുന്നു

പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ , പി.എം. ഗീത എന്നിവർ നിർവാഹക സമിതി തീരുമാനങ്ങൾ വിശദീകരിച്ചു. മേഖലാ സെക്രട്ടറി ഗിരീഷ് ബാബു മേഖലാ പ്രവർത്തന റിപ്പോർട്ടും മേഖലാ പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ ഭാവിപ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. മേഖലാ ട്രഷറർ ഷിജിത്ത്.ഡി ജെ, മേഖലാക്കമ്മിറ്റി അംഗങ്ങളായ സദാനന്ദൻ എന്നിവരും പങ്കെടുത്തു. കെ.കെ.ചന്ദ്രൻ  അവതരിപ്പിച്ച യൂനിറ്റ് ഭാവിപ്രവർത്തനരേഖ ചർച്ചയ്ക്ക് ശേഷം അംഗീകരിച്ചു. അംഗത്വം, മാസിക എന്നിവ വർധിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജി.സ്മിത സ്വാഗതം പറഞ്ഞു, കൺവെൻഷനിൽ 15 സ്ത്രീകൾ ഉൾപ്പെടെ 35 പേർ പങ്കാളികളായി. കാര്യപരിപാടികൾക്ക് ശേഷം ദിനേശനും,ബിജിയും മക്കളും ചേർന്നൊരുക്കിയ ഭക്ഷണം കഴിച്ച്  യോഗം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *