തിരുവനന്തപുരം മേഖലാ. ആര്‍. ജയചന്ദ്രന്‍ പ്രസിഡന്റ്, പി. ബാബു സെക്രട്ടറി

0

tvm mekhala samapanam

 

തിരുവനന്തപുരം മേഖലാ സമ്മേളനം സമാപിച്ചു.

പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലും വരവ് ചെലവ് റിപ്പോര്‍ട്ടിന്മേലും നടന്ന ചര്‍ച്ചകള്‍ക്ക് സെക്രട്ടറി പി. ബാബുവും ട്രഷറര്‍ എം.എസ്. ബാലകൃഷ്ണനും വിശദീകരണം നടത്തി. പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവുചെലവു കണക്കും കൗണ്‍സില്‍ അംഗീകരിച്ചു. എല്‍ഐസി സ്വകാര്യവത്കരണം ഉപേക്ഷിക്കുക, നെടുങ്കാട് വാര്‍ഡിലെ ലക്ഷ്മി ടെക്‌സ്റ്റൈല്‍സ് തുറന്നുപ്രവര്‍ത്തിപ്പിക്കുക, എച്ച്എല്‍എല്‍ സ്വകാര്യവത്കരണനടപടികളില്‍നിന്ന് പിന്‍വാങ്ങുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സി.പി. നാരായണന്‍, സി.പി. അരവിന്ദാക്ഷന്‍, പി.എസ്. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ രേഖ അവതരണം ടിപി സുധാകരന്‍ നിര്‍വഹിച്ചു. കെ. ശ്രീകുമാര്‍, പി. ശ്രീജിത്ത്, നൈജ് എസ്.നായര്‍, എസ്. സൗമ്യ, വി. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് രശ്മി ശിവകുമാര്‍ (ശ്രീകാര്യം), എ. ജോയ് (ടൈറ്റാനിയം), ശശികുമാര്‍ കാലടി (കാലടി), എം. മല്ലിക (പൂജപ്പുര), ആര്‍. നസീം (പേരൂര്‍ക്കട) എന്നിവര്‍ അവതരണം നടത്തി. ടിപി സുധാകരന്‍ ക്രോഡീകരണം നടത്തി.

ഭാവിപ്രവര്‍ത്തനരൂപരേഖ പി. ശ്രീജിത്ത് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ജി. കൃഷ്ണന്‍കുട്ടി സ്വാഗതസംഘം പ്രവര്‍ത്തകരെ പരിചയപ്പെടുത്തി. പി. ഗിരീശന്‍ സംസാരിച്ചു. തുടര്‍ന്ന് തുറുവിക്കല്‍ യൂണിറ്റ് സെക്രട്ടറി ജയകുമാര്‍ സമ്മേളനത്തെ വിലയിരുത്തി സംസാരിച്ചു. അടുത്ത മേഖലാ സമ്മേളനം പൂജപ്പുര യൂണിറ്റ് ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡീയം കൗണ്‍സിലിനെ അറിയിച്ചു.

അടുത്ത പ്രവര്‍ത്തനവര്‍ഷത്തേയ്ക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് അഡ്വ. വി.കെ. നന്ദനന്‍ ചുമതല വഹിച്ചു. ആര്‍. ജയചന്ദ്രന്‍ പ്രസിഡന്റായും പി. ബാബു സെക്രട്ടറിയായും അഡ്വ. കെ. രാധാകൃഷ്ണന്‍ ട്രഷററായും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. രശ്മി ശ്രീകാര്യമാണ് വൈസ് പ്രസിഡന്റ്. പി. ശ്രീജിത്ത് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കെ. ശ്രീകുമാര്‍ (ആരോഗ്യം), സി. റോജ (ജെന്‍ഡര്‍), എസ്. രാധാകൃഷ്ണന്‍ (വിദ്യാഭ്യാസം), പി. ഗിരീശന്‍ (പരിസ്ഥിതി) എന്നിവര്‍ വിഷയസമിതി കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കും. എം.എസ്. ബാലകൃഷ്ണന്‍ (മാസിക), മീരാസുമം (ബാലവേദി), ഡി. പ്രസന്നന്‍ (പിപിസി, പുസ്തകം), ഡി.എസ്. പരമേശ്വരന്‍ (വികസനം), ഡി. വിനുകുമാര്‍ (ഐടി) എന്നിവര്‍ ഉപസമിതി കണ്‍വീനര്‍മാരും അഡ്വ. ഇന്ദുലേഖ, സിന്ധു പേരൂര്‍ക്കട, സൗമ്യ എസ്. എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യൂണിറ്റ് സെക്രട്ടറിമാര്‍ മേഖലാകമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. വേണുഗോപാല്‍ പാല്‍ക്കുളങ്ങര, തുറുവിക്കല്‍ ഭാസ്‌കരന്‍ എന്നിവര്‍ ക്ഷണിതാക്കളാണ്. പി. ജയകുമാര്‍, ഹരീഷ് കുടപ്പനക്കുന്ന് എന്നിവര്‍ ആഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. 28 അംഗ ജില്ലാകൗണ്‍സില്‍ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.

സമ്മേളനാനന്തരം ശാസ്ത്രജാഥ നടത്തി. സമ്മേളനവേദിയില്‍ നിന്നും ആരംഭിച്ച ജാഥ പേട്ട കേരളകൗമുദി ജങ്ഷനില്‍ സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം ടിപി സുധാകരന്‍, കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

മേഖലാ പ്രസിഡന്റ് ആര്‍ ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് എസ്. ശിവകുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. സൗമ്യ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. അഡ്വ. കെ. രാധാകൃഷ്ണന്‍, ജെഎന്‍. ജയരാജി, സി. ജയകുമാര്‍ എന്നിവര്‍ മിനിട്‌സ് കമ്മിറ്റിയിലും കെ. ശ്രീകുമാര്‍, നൈജ എസ് നായര്‍, അഡ്വ. ഇന്ദുലേഖ എന്നിവര്‍ പ്രമേയകമ്മിറ്റിയും പ്രവര്‍ത്തിച്ചു. എം.എസ്. ബാലകൃഷ്ണനും എ.ആര്‍. ബാബുവുമാണ് രജിസ്‌ട്രേഷന്‍ ചുമതല നിര്‍വഹിച്ചത്. ക്രഡന്‍ഷ്യല്‍ നിര്‍വഹണം പി. ശ്രീജിത്ത്, ഹരീഷ് കുടപ്പനക്കുന്ന് എന്നിവര്‍ ചേര്‍ന്ന് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *