നാളത്തെ കേരളം – ജനപക്ഷ വികസന സെമിനാർ

 

കണ്ണൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 54 ആമത് സംസ്ഥാന സമ്മേളനം മെയ് ആദ്യ വാരം കണ്ണൂരിൽ നടക്കുന്നതിന്റെ ഭാഗമായി പരിഷത്തും നെസ്റ്റ് ലൈബ്രറി ഇരിവേരിയും സംയുക്തമായി “നാളത്തെ കേരളം” ജനപക്ഷ വികസനം എന്ന സെമിനാർ ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ നടന്നു. 184 പ്രതിനിധികൾ പങ്കെടുത്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ വിനോദ് കുമാർ അധ്യക്ഷനായിരുന്നു. ഡോ.വി.ജയേഷ് സ്വാഗതം പറഞ്ഞു. നാളത്തെ കേരളം സെമിനാറിൽ സി.പി ഹരിന്ദ്രൻ മോഡറേറ്ററായിരുന്നു. “നാളത്തെ തൊഴിലവസരങ്ങളും സമ്പദ്ഘടനയും” ഡോ. കെ.രവിരാമനും “മാറുന്ന വിദ്യാല സങ്കൽപം” ഡോ. എ.പി കുട്ടികൃഷ്ണനും “മാറുന്ന കേരള സമൂഹം” എന്ന വിഷയത്തിൽ കേളു വേട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണനും ഡിജിറ്റൽ കാലത്തെ വായനശാലകൾ എന്ന വിഷയത്തിൽ പി.കെ ബൈജുവും വിഷയാവതരണം നടത്തി. പരിഷത്ത് സമ്മേളനം അനുബന്ധ പരിപാടികൾ പി.പി ബാബു വിശദീകരിച്ചു. എടക്കാട് മേഖലാ സെക്രട്ടറി ബി.സഹദേവൻ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ