Home / ജന്റര്‍

ജന്റര്‍

സ്ത്രീസൗഹൃദ തിരുവാണിയൂര്‍ – (എറണാകുളം)

ജെന്റര്‍ ഫ്രണ്ട്‌ലി തിരുവാണിയൂര്‍ രേഖ നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. വനിതാദിനത്തിനു മുന്നോടിയായി ആരംഭിച്ച തുല്യതാ സംഗമ പരിപാടികള്‍ വ്യാപിപ്പിച്ചുകൊണ്ടാണ് തിരുവാണിയൂരില്‍ മാര്‍ച്ച് 8 ആഘോഷിച്ചത്. മുന്‍കൂട്ടി പരിശീലിപ്പിക്കപ്പെട്ട ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ 16 വാര്‍ഡിലും തുല്യതാ സംഗമങ്ങള്‍ തുടരുന്നു. മാര്‍ച്ച് 8ന് സ്ത്രീകളും ആരോഗ്യവും എന്ന സെമിനാറും സംഘടിപ്പിച്ചിരുന്നു. തുല്യതാ സംഗമം, സെമിനാര്‍ എന്നിവയ്ക്ക് രാഘവന്‍ മാഷ്, ശാന്തി ദേവി, ജി.ആര്‍.സി കോ- ഓര്‍ഡിനേറ്റര്‍ ജീന എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

മാര്‍ച്ച് 8ന് വനിതാദിന പരിപാടി ‘പെണ്‍തെരുവ്’

കോഴിക്കോട് : വനിതാദിനത്തില്‍ കോഴിക്കോട് എസ്.കെ.സ്ക്വയറില്‍ വനിതാ പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഗിരിജാ പാര്‍വതി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആമുഖഭാഷണം പി.എം.ഗീത ടീച്ചര്‍ നടത്തി. ഡോ.സംഗീത ചേനംപുല്ലി, ഷിദ ജഗത്, വി.പി.റജീന, ട്രാന്‍സ്ജെന്റര്‍ പ്രവര്‍ത്തക സിസിലി ജോര്‍ജ് എന്നിവര്‍ വിവിധ സമയങ്ങളില്‍ സംസാരിച്ചു. മാവൂര്‍ വിജയന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പെണ്‍തെരുവ് നാടകം കുന്ദമംഗലം മേഖലയിലെ യുവസമിതി പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു. പരിഷത്ത് എരഞ്ഞിക്കല്‍ യൂണിറ്റിന്റെ ‘ഉപ്പും മുളകും ജി.എസ്.ടിയും’ എന്ന നാടകം …

Read More »

ലിംഗതുല്യത ശില്പശാല

കാസര്‍ഗോഡ് – സ്ത്രീസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലിംഗതുല്യതാ കരട് നയം അവതരണവും ശില്പശാലയും പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് മെംബര്‍ സുബൈദ.പി.സി. ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണന്‍, ഇന്ദിര, ബി.വി.വേലായുധന്‍, ബിന്ദു.ടി, കുമാരന്‍.കെ, ശ്രീജ.കെ, ടി.വി.കുരിയന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, ടി.രാമകൃഷ്ണന്‍, മുസ്തഫ പാറപ്പള്ളി, ടി.വി.സുരേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.ശാന്തകുമാരി (ശാസ്ത്രസാഹിത്യ പരിഷത്ത് …

Read More »

ബസ് സ്റ്റാന്റുകൾ സ്ത്രീസൗഹൃദമാക്കുക

ചങ്ങനാശ്ശേരി: ശാസ്ത്രസാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖലാ കമ്മറ്റിയുടെ ജന്റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ പൊതു ബസ് സ്റ്റാൻറുകൾ എത്രമാത്രം സ്ത്രീ സൗഹൃദമാണ് എന്നതിനെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് ഫെബ്രുവരി 24-ന് രാവിലെ 10.30 മണിക്ക് ചങ്ങനാശ്ശേരി മുൻസിപ്പൽ മിനി ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. യോഗം Dr. P. K. പത്മകുമാർ, (സിൻഡിക്കേറ്റ് മെമ്പർ, എം.ജി യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി …

Read More »

കളിക്കളങ്ങള്‍ ഞങ്ങളുടേത് കൂടിയാണ് ജന്റര്‍ ന്യൂട്രല്‍ വോളിബോള്‍

ഇരിട്ടി : ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായി കളിക്കളങ്ങള്‍ പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശം ഉയര്‍ത്തി ‍ജന്റര്‍ ന്യൂട്രല്‍ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. മുടക്കോഴി സി.അനന്തന്‍ സ്മാരക ഗ്രൗണ്ടില്‍ വച്ച് നടന്ന മത്സരത്തില്‍ പാല ഗവ. ഹയര്‍സെക്കണ്ടറിയിലെ പെണ്‍കുട്ടികളും സി.എ.എസ് മുടക്കോഴിയിലെ ആണ്‍കുട്ടികളും സംയുക്തടീമുകളാക്കിയാണ് മത്സരം നടത്തിയത്. മത്സരങ്ങള്‍ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. എന്‍.കുമാരന്‍ അധ്യക്ഷത വഹിച്ചു. എന്‍ …

Read More »

മോഡി സർക്കാർ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കില്ല: ഡോ. ടി.ജി.അജിത.

ഡോ.ടി.ജി.അജിത ജന്റർ വിഷയസമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു തൃശ്ശൂർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നിലവിലെ കേന്ദ്രസർക്കാർ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് കരുതേണ്ടെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ നിയമ പഠനകേന്ദ്രത്തിലെ അധ്യാപികയും പ്രമുഖ സാമൂഹികപ്രവർത്തകയുമായ ഡോ.ടി.ജി അജിത പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജന്റർ വിഷയ സമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വടക്കെ ഇന്ത്യയിലിപ്പൊഴും കൂട്ടുകുടുംബവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഹിന്ദു കോർപ്പറേറ്റ് കൂട്ടുകുടുംബങ്ങളിൽ സ്വത്ത് …

Read More »

കളികളും കളിസ്ഥലങ്ങളും ഞങ്ങളുടേത് കൂടി

തൃശ്ശൂര്‍ : പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണെന്നും, കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കപ്പെടണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് ജനോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അച്ഛുതമേനോന്‍ പാര്‍ക്കില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കായിക വിനോദങ്ങള്‍ ആരംഭിച്ചു. ജനുവരി 20ന് വൈകിട്ട് നാലുമണിക്ക് ജന്റര്‍ വിഷയസമിതി അംഗങ്ങളുടെയും, കുടുംബശ്രീ അംഗങ്ങളുടെയും സജീവ സാന്നിദ്ധ്യത്തില്‍ കളികള്‍ ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 4 മണി മുതല്‍ ഫുട്‌ബോള്‍, റിംഗ് കളി, …

Read More »

റെയില്‍വേ പുറമ്പോക്ക് ഭൂമി പഠന റിപ്പോര്‍ട്ട്-

തൃശ്ശൂര്‍ നഗരത്തില്‍ റെയില്‍വേ പുറമ്പോക്കു ഭൂമിയില്‍, അത്യന്തം പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെകുറിച്ചും അവരെ പുനരധിവസിപ്പിക്കുന്നതിനെടുത്ത നടപടികളെകുറിച്ചും ശാസ്‌ത്രസാഹിത്യപരിഷത്ത് തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട്. പഠന ലക്ഷ്യം:തൃശ്ശൂര്‍ റെയില്‍വെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിത പശ്ചാത്തലപ്രശ്‌നങ്ങള്‍ സംബന്ധിച്ച അന്വേഷണവും പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തലും. 45 വീടുകളിലായി 60 കുടുംബങ്ങള്‍ ഈ പ്രദേശത്തുണ്ട്. സര്‍വ്വേ പ്രകാരം കുടുംബത്തിലെ ശരാശരി അംഗസംഖ്യ 4.6 ആണ്. ഇതുപ്രകാരം, ഈ …

Read More »

ട്രാൻസ്ജെന്ററും കേരള സമൂഹവും – ചര്‍ച്ച

കോട്ടയം : ജൂലൈ 19 – ന് കോട്ടയം പരിഷത്ത് ഭവനിൽ പരിഷത്ത് പഠനവേദിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജന്ററും കേരളസമൂഹവും എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജില്ലാ ജഡ്ജിയുമായ എ.ഇജാസ് വിഷയമവതരിപ്പിച്ചുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ചെറുപ്പത്തിലെ തന്നെ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുത്തപ്പെടുന്ന ട്രാന്‍സ്ജന്ററുകൾക്ക് പലർക്കും ശരിയായി വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ല, തൊഴിൽ ലഭിക്കുന്നില്ല. ഇങ്ങനെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്ന അവസ്ഥയിൽ ഇവർക്ക് നാട് …

Read More »

ഉത്തര മേഖലാ ജന്റര്‍ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് : സ്ത്രീ സൗഹൃദ പഞ്ചായത്ത് സാധ്യമാക്കുന്നതിനും ജന്റര്‍ റിസോഴ്‌സ് ഗ്രൂപ്പിന്റേയും ജന്റര്‍ റിസോഴ്‌സ് സെന്ററിന്റേയും പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്തര മേഖലാ ശില്പശാല ജൂലൈ 22, 23 തീയതികളില്‍ കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്നു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജന്റര്‍ വിഷയസമിതി …

Read More »