Home / ജനറല്‍ സെക്രട്ടറിയുടെ കത്ത് (page 3)

ജനറല്‍ സെക്രട്ടറിയുടെ കത്ത്

Letter from General Secretary

‍സ്വാശ്രയ കോളേജുകള്‍ക്ക് കടുത്ത നിയന്ത്രണം അനിവാര്യം

16 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ പരിഷത്തിന്റെ നാല്‍പതാം വാര്‍ഷികസമ്മേളനത്തില്‍ വച്ച് സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടണമെന്ന പ്രമേയം പാസ്സാക്കിയവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് 500നടുത്ത് സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെക്കാള്‍ അനേകമിരട്ടി കുട്ടികള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാത്രം ഇത്തരം സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടുന്നത് പ്രായോഗികമായിരിക്കണമെന്നില്ല. മറിച്ച് ഇവയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ കൂടുതല്‍ ബോധ്യം വന്നുകൊണ്ടിരിക്കുകയാണ്. …

Read More »

നവോത്ഥാനജാഥ 2017

മുപ്പത്തിഏഴാമത്തെ വര്‍ഷവും ശാസ്ത്രകലാജാഥ വരികയായി. നവോത്ഥാനജാഥ 2017 എന്നാണ് ഈ വര്‍ഷത്തെ ജാഥയ്ക് പേരിട്ടിരിക്കുന്നത്. 2017 നവോത്ഥാനവര്‍ഷമായി ആചരിക്കണമെന്നും ഈ വര്‍ഷത്തെ കലാജാഥയിലൂടെ ആകണം നവോത്ഥാനവര്‍ഷാചരണത്തിന്റെ ആരംഭം എന്നും നാം തീരുമാനിച്ചിട്ടുണ്ട്. നവോത്ഥാനവര്‍ഷത്തിന്റെ പ്രാരംഭം കുറിക്കുന്ന ജാഥ എന്നനിലയിലാണ് നവോത്ഥാനജാഥ 2017 എന്ന പേരിലേക്കെത്തിയത്. ജാഥയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിനായുള്ള സംസ്ഥാനതല ക്യാമ്പ് മുക്കം മേഖലയില്‍ മണാശ്ശേരി സര്‍ക്കാര്‍ യു.പി സ്കൂളില്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി …

Read More »

നവോത്ഥാനവര്‍ഷം 2017

  2017 കേരളത്തിന്റെയും ലോകത്തിന്റെതന്നെയും പുരോഗമനത്തിന് നിര്‍ണായക സംഭാവനകള്‍ ചെയ്ത പലസംഭവങ്ങളുടെയും നൂറാം വാര്‍ഷികമാണ്. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം, ഇനി അമ്പലങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടത് എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം തുടങ്ങി കേരള നവോത്ഥാനത്തിന്റെ നാഴികക്കല്ലുകളായി മാറിയ സംഭവങ്ങളുടെ ശതവര്‍ഷമാണ് 2017. അതോടൊപ്പം ലോകഗതിയെത്തന്നെ മാറ്റിമറിച്ച സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ രൂപീകരണത്തിന്റെ 100-ാം വര്‍ഷം, കേരളത്തെ രൂപപ്പെടുത്തിയ ആദ്യമന്ത്രിസഭയുടെ അറുപതാം വാര്‍ഷികം, ജനകീയശാസ്‌ത്രപ്രസ്ഥാനരൂപീകരണത്തിന്റെ …

Read More »

പണമില്ലാത്തവന്‍ പിണം നോട്ടുനിരോധനം ഫലം കാണുമോ

അടിയന്തിരാവസ്ഥാപ്രഖ്യാപനം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നത്. നാളെമുതല്‍ (നവം. 9 ബുധനാഴ്ച) 500ന്റേയും 1000ത്തിന്റേയും കറന്‍സി നോട്ടുകള്‍ക്ക് കടലാസുവില മാത്രം. ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍മാത്രം പഴയ നോട്ട് എടുക്കും. ബാങ്കുകളും എടിഎമ്മുകളും തുറന്നാലും നോട്ടുകള്‍ കൈമാറുന്നതിന് കര്‍ശനമായ നിയന്ത്രണമുണ്ടായിരിക്കും. അക്ഷരാര്‍ഥത്തില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ തന്നെ. യാതൊരു സൂചനയുമില്ലാതെ ഇത്തരമൊരു പ്രഖ്യാപനം എന്തിനുവേണ്ടിയായിരുന്നു? ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കിയ ഈ പ്രഖ്യാപനത്തിന് എന്ത് ന്യായീകരണമാണ് അധികാരികള്‍ക്ക് നല്കാനുള്ളത്? കള്ളപ്പണം …

Read More »

മതേതരവും ലിംഗതുല്യതയുമുള്ള സിവില്‍ നിയമങ്ങള്‍ ഉണ്ടാകണം

ഒരു മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പൊതു സിവില്‍നിയമം ഉണ്ടാകേണ്ടത് തന്നെയാണ്. വിവാഹം, സ്വത്തവകാശം, വിവാഹമോചനം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളോട് കടുത്തവിവേചനം പുലര്‍ത്തുന്ന മതനിയമങ്ങള്‍ അതേപടി സ്വീകരിക്കാന്‍ ഒരു പരിഷ്കൃത സമൂഹത്തിനും കഴിയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മതേതരവും ലിംഗതുല്യതയുള്ളതുമായ പൗരനിയമത്തിലധിഷ്ഠിതമായ സിവില്‍ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ കാണാന്‍. വിവിധ മതനിയമസംഹിതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കൊളോണിയല്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമസംഹിതയ്ക്ക് രൂപം നല്കിയത്. രാജ്യത്ത് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നത് …

Read More »

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസ സംവാദങ്ങള്‍

സുഹൃത്തുക്കളേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ്. കോടതിവിധിയുടെ ബലത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും മറ്റുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്വത്തില്‍ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. ആയിരം ഗവണ്‍മെന്റ് സ്‌കൂളുകളെ ആധുനികവല്‍ക്കരിക്കാനും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുവാനും സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുമെന്നും പറയുന്നു. ഇതെല്ലാം വിദ്യാഭ്യാസ ചര്‍ച്ചയെ പുതിയൊരു തലത്തിലേക്ക് വഴിതിരിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള …

Read More »

ജനങ്ങൾ ശാസ്ത്രം പഠിക്കണം, അതിനൊത്തു ജീവിക്കണം

പ്രിയ സുഹൃത്തേ പരിഷത്ത് മുഖപത്രമായ ശാസ്ത്രഗതി 50 വർഷം പിന്നിട്ടിരിക്കുന്നു. 1966 ഒക്ടോബറിൽ ഇറങ്ങിയ ആദ്യ ലക്കത്തിന്റെ പത്രാധിപക്കുറിപ്പിൽ നിന്നാണ് ഈകത്തിന്റെ തലക്കെട്ടിലെ ആശയം രൂപപ്പെടുത്തിയത്. ശാസ്ത്രത്തെ സാമാന്യ ജനങ്ങളിലേക്കെത്തിക്കുക, അവരിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ അമ്പത് വർഷവും ശാസ്ത്രഗതി പ്രവർത്തിച്ചത്; ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സമകാലിക കേരളത്തിൽ ആ പ്രവർത്തനത്തിന്റെ പ്രസക്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുകയുമാണ്. മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ശാസ്ത്രസാഹിത്യ പരിഷത്തിനെ …

Read More »

യൂണിറ്റ് യോഗങ്ങള്‍ സജീവമാക്കുക

സുഹൃത്തേ കഴിഞ്ഞ കേന്ദ്രനിര്‍വാഹകസമിതിയോഗത്തില്‍ ഇതുവരെ ചേര്‍ന്ന യൂണിറ്റ് യോഗങ്ങള്‍ വിലയിരുത്താന്‍ ഒരു ശ്രമം നടത്തി. 1245യൂണിറ്റുകളില്‍ പകുതി യൂണിറ്റുകള്‍ മാത്രമെ വാര്‍ഷികത്തിന് ശേഷം യോഗം ചേര്‍ന്നിട്ടുള്ളു എന്ന് കാണുന്നു. എറണാകുളം ജില്ലയില്‍ 104ല്‍ 103 യൂണിറ്റുകളിലും യോഗം ചേര്‍ന്നതാണ് അതില്‍ ശ്രദ്ധിക്കപ്പെട്ടകാര്യം. കണ്ണൂരിലും തിരുവനന്തപുരത്തും മോശമല്ലാത്തവിധം യോഗങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രനിര്‍വാഹകസമിതി കഴിഞ്ഞാല്‍ ഒരുമാസത്തിനകം തന്നെ എല്ലായൂണിറ്റുകളും യോഗം ചേരുന്ന രീതി നമ്മുടെ സംഘടനയ്കുണ്ടായിരുന്നു. അത് ഇന്നും പ്രായോഗികമാണ് എന്നതിന്റെ തെളിവാണ്എറണാകുളത്തും, …

Read More »

ജനറല്‍ സെക്രട്ടറിയുടെ കത്ത് -ആഗസ്റ്റ് 2016

സുഹൃത്തുക്കളേ ആഗസ്റ്റ് 17 മുതല്‍ 23 വരെയാണല്ലോ വിജ്ഞാനോത്സവം. ഈ കത്ത് കിട്ടുമ്പോള്‍ വിജ്ഞാനോത്സവത്തിന്റെ തിരക്ക് തലയ്ക് പിടിച്ചിരിക്കുന്ന സമയമായിരിക്കും എന്നറിയാം. ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനുള്ള പാനലുകള്‍, സൂക്ഷ്മദര്‍ശിനികള്‍, സ്ലൈ‍ുകള്‍, വി‍‍ഡിയോ പ്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍, സൂക്ഷ്മജീവികളെക്കുറിച്ച് ക്ലാസ്സെടുക്കാനുള്ള വിദഗ്ധര്‍ തുടങ്ങി നൂറുകൂട്ടം കാര്യ‍ങ്ങള്‍ സംഘടിപ്പിക്കേണ്ടതല്ലേ? യൂണിറ്റ് പ്രദേശത്തെ എല്ലാ സ്കൂളുകളിലും വിജ്ഞാനോത്സവം നടത്തുന്നതിനുള്ള സംഘാടനപ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിരിക്കും എന്ന് കരുതട്ടെ. നാം സംഘടിപ്പിച്ച അധ്യാപക പരിശീലനങ്ങളില്‍നിന്നും മാസികകളുടെ പ്രത്യേകപതിപ്പുകളില്‍നിന്നുമെല്ലാംകൂടി ഈവര്‍ഷത്തെ വിജ്ഞാനോത്സവത്തിന് …

Read More »

പ്രതിരോധകുത്തിവയ്പിനായുള്ള കാമ്പയിൻ ശക്തിപ്പടുത്തുക

മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. കോളറയും തിരനോട്ടം നടത്തിയിരിക്കുന്നു. ദൈവകോപം കൊണ്ടാണ് പകർച്ചവ്യാധികൾ പിടിപെടുന്നതെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസം വ്യാപിക്കുകയും ശുദ്ധജല ലഭ്യത വർധിക്കുകയും ചികിത്സാസൗകര്യം ലഭ്യമാവുകയും പ്രതിരോധ കുത്തിവയ്‌പ് വ്യാപകമാവുകയും ചെയ്തതോടെ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാവുകയും അതുമൂലമുള്ള മരണം വളരെയേറെ കുറയുകയും ചെയ്തു. അതുവഴി പകർച്ചവ്യാധികൾ ദൈവകോപം മൂലമാണെന്ന അന്ധവിശ്വാസം ഇല്ലാതാക്കാനുമായി. 90 ശതമാനത്തിലധികം ആളുകള്‍ കുത്തിവയ്പ് എടുത്തിട്ടുള്ള ഒരു …

Read More »