Home / മാസികകള്‍ (page 2)

മാസികകള്‍

യുറീക്ക, ശാസ്‌ത്രകേരളം ക്ലാസ്സ്റൂം വായനശാല

എലത്തൂര്‍ :  എലത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എലത്തൂര്‍ സിഎംസി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ യുറീക്ക, ശാസ്‌ത്രകേരളം, ക്ലാസ്സ്റൂം വായനശാല ആരംഭിച്ചു. 17 ക്ലാസ്‌ റൂമുകളിലേയ്‌ക്കും സ്‌കൂള്‍ ലൈബ്രറിക്കും അടുത്ത ഒരു വര്‍ഷത്തേക്കുള്ള മാസികകളാണ്‌ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയത്‌. പ്രൊഫ.കെ.പാപ്പൂട്ടി ഉദ്‌ഘാടനം നിര്‍വഹിച്ചു. ടി.പി.സുധാകരന്‍, വി.ടി.നാസര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ്‌ പ്രസിഡണ്ട്‌ പി.പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്‌ മിസ്‌ട്രസ്‌ പി.ഗീതടീച്ചര്‍ സ്വാഗതവും വിഭൂതികൃഷ്‌ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ പാപ്പൂട്ടി മാഷുടെ …

Read More »

ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

  ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധത്തിന്റെ അഭാവം സാംസ്കാരികമണ്ഡലത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതെ പുതിയ തലമുറയെ വളര്‍ത്തുന്നതിന് ശാസ്ത്രാവബോധം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ട്. തന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും ശാസ്ത്രഗതിയുടെ വരിക്കാരാക്കും, താനും ശാസ്ത്രഗതി കുടുംബത്തിലെ അംഗമാണെന്നും മന്ത്രി പറഞ്ഞു. ഡോ.എം.പി.പരമേശ്വരന്‍ മന്ത്രിയില്‍നിന്ന് …

Read More »

നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം

. വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും നല്ല മാറ്റങ്ങളുണ്ടാക്കാനും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. എല്ലാവര്‍ഷവും കുട്ടികള്‍ വര്‍ധിച്ചുവരുന്ന ഒരു വിദ്യാലയമാണിത്. യുറീക്ക എന്ന മൂന്നക്ഷരം അറിയാത്ത ഒരു രക്ഷിതാവും എന്റെ സ്‌കൂളില്‍ ഉണ്ടാവില്ല.

Read More »

മാസികാപ്രകാശനം

കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ് അധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ വച്ച് നടത്തിയ അവസരത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സയന്റിസ്റ് ഡോക്ടർ ഇ.എസ് .അനിൽകുമാറിർ സംസാരിക്കുന്നു.

Read More »

സ്പെഷ്യൽ മാസികാ പ്രകാശനം

പത്തനംതിട്ട : ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും സ്പെഷ്യല്‍ പതിപ്പിന്റെ ജില്ലാതല പ്രകാശനം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസി ഇത്താക് ഇടപ്പരിയാരം എസ്.എന്‍.ഡി.പി. ഹെസ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീലതക്കു നൽകി നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര നിർവാഹകസമിതി അംഗം ജി.സ്റ്റാലിൻ, ജില്ലാ സെക്രട്ടറി ടി.ലളിതൻ ജില്ലാകമ്മിറ്റി അംഗങ്ങളായ വി.എന്‍.അനിൽ, തോമസ് ഉഴുവത്ത്, പി.കെ.പ്രസന്നൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനിതാ കുമാരി, എം.എന്‍.രാജമ്മ (PTAപ്രസിഡണ്ട്), പത്തനംതിട്ട മേഖലാ സെക്രട്ടറി. പി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Read More »

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍ (പ്രസിഡണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌) മാസികകള്‍ പരിചയപ്പെടുത്തി സംസാരിച്ചു. മേഖലാ ശാസ്‌ത്രകേന്ദ്രം ഡയറക്ടര്‍ ഡോ.വി.എസ്‌ രാമചന്ദ്രന്‍ ശാസ്‌ത്രകേരളവും സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ ജയഷീല യുറീക്കയും പ്രകാശനം ചെയ്‌തു. ചടങ്ങില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ജില്ലാസെക്രട്ടറി എ.പി.പ്രേമാനന്ദന്‍ സ്വാഗതവും സ്‌കൂള്‍ലീഡര്‍ സാന്ദ്ര നന്ദിയും പറഞ്ഞു.

Read More »