Home / ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

ഡോ. അമിത്‌സെന്‍ ഗുപ്തയ്ക്ക് ആദരാഞ്ജലികള്‍

ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. അമിത്‌സെന്‍ ഗുപ്ത നവംബര്‍ 28 ന് അന്തരിച്ചു. 60 വയസ്സായിരുന്നു. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ലോകജനാരോഗ്യസഭയില്‍ പങ്കെടുത്തു വന്നതേയുണ്ടായിരുന്നുള്ളൂ. ഗോവയില്‍ കുടുംബവുമൊത്ത് വിനോദയാത്രയ്ക്കു വന്ന ഡോ. അമിത്‌സെന്‍ ഗുപ്ത അവിടെവച്ചാണ് അന്തരിച്ചത്. ബംഗാളിയായ അമിത്‌സെന്‍ ഗുപ്ത 90 കള്‍മുതല്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. ഡല്‍ഹി സയന്‍സ് ഫോറം, സാങ്കേതിക വികസനകേന്ദ്രം (Centre for Technology and Development), ജന്‍സ്വാസ്ഥ്യ …

Read More »

എം. പങ്കജാക്ഷൻ വിടവാങ്ങി

കണ്ണൂർ: പരിഷത്തിന്റെ ഒരു മുഖമായിരുന്ന എം പങ്കജാക്ഷൻ (74 വയസ്സ്)അന്തരിച്ചു. പരിഷത്തിന്റെ എല്ലാ ക്യാമ്പയിനിലും പങ്കജാക്ഷൻ മുന്നിലുണ്ടാവും. ജില്ലാ വൈസ് പ്രസിഡണ്ടായും ദീർഘകാലം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.മുതിർന്ന കമ്മ്യുണിസ്റ്റ് നേതാക്കളായ സി.കണ്ണൻ, കെ.പി സഹദേവൻ എന്നിവരോടപ്പം കണ്ണൂർ തയ്യിൽ മേഖലയിൽ പാർട്ടിയും ശാസ്ത്രബോധവും പ്രചരിപ്പിക്കുവാൻ പ്രയത്നിച്ചു.ഇതിന്റെ ഭാഗമായി രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ മർദനവും ഏൽക്കേണ്ടി വന്നു. മിലിറ്ററിയിൽ ജോലി ചെയ്തു കമ്മ്യൂണിസ്റ്റ് കാരനായതിനാൽ അന്ന് പിരിച്ചുവിട്ടു. അൽപകാലം ദിനേശ് …

Read More »

രജിത സുന്ദരന്‍ അനുസ്മരണം

തൃശ്ശൂര്‍ ജില്ല മതിലകം മേഖലയില്‍ രജിതസുന്ദരന്‍ അനുസ്മരണ പരിപാടി നടന്നു. കെ.കെ ഹരീഷ് കുമാര്‍ അനുസ്മരണപ്രഭാഷണവും, ടി.പി കുഞ്ഞിക്കണ്ണന്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സാമ്പത്തിക രംഗം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കുമാരി മല്ലിക സഹകരണബാങ്ക് പ്രസിഡന്റ് രമേഷ് ബാബു പരിഷത്ത് നിര്‍വ്വാഹക സമിതിയംഗം അഡ്വ. കെ.പി. രവിപ്രകാശ് സംസാരിച്ചു.

Read More »

ആദരാഞ്ജലികള്‍

ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖലയുടെ വളര്‍ച്ചക്ക് നിസ്തുലമായ നേതൃത്വം നല്‍കിയ ഡോ.എം.ജി.കെ.മേനോന്‍ 2016 നവംബര്‍ 22ന് നിര്യാതനായി. ശാസ്ത്രജ്ഞനെന്ന നിലയ്ക്കും ഭരണതന്ത്രജ്ഞനെന്ന നിലയ്ക്കും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1928ല്‍ മംഗലാപുരത്ത് ജനിച്ചു. 1942ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി 1945ല്‍ ആഗ്രസര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തു. മുംബൈയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. നോബല്‍സമ്മാനം നേടിയ സി.എഫ്.പവലിന്റെ കീഴില്‍ ബ്രിസ്റ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തി. 1953ല്‍ പിഎച്ച്.ഡി …

Read More »

എസ്.മോഹനൻ – ആദരാഞ്ജലികള്‍

ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറിയും, ജില്ലാ ബാലവേദി കൺവീനറുമായി പ്രവർത്തിച്ചിരുന്ന കുലശേരപുരം, ആദിനാട് വടക്ക്, വയലിത്തറയിൽ എസ്.മോഹനൻ (എസ്‌മോ) പെട്ടന്നുണ്ടായ അസുഖത്താൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. എൽ ഐ സി എജെന്റ്സ് അസ്സോസ്സിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്. ഇന്നത്തെ കരുനാഗപ്പള്ളി മേഖലയെയും പ്രവർത്തകരെയും വാർത്തെടുക്കുന്നതിലും എസ്‌മോയുടെ സംഘടനാ-സംഘാടന പാടവം അവിസ്മരണീയമാണ്. ഇപ്പോൾ മുഖ്യധാരയിൽ ഇല്ല എങ്കിലും പ്രതിസന്ധി ഘട്ടത്തിലും പ്രദേശത്ത് നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിലും …

Read More »