ഇണ്ണായി മാസ്റ്റർ

0

എറണാകുളം: ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ, നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പരിഷത്തിന്റെ ജില്ലയിലെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഇണ്ണായി മാഷ് ഫെബ്രുവരി 7 നു നമ്മെ വിട്ടുപിരിഞ്ഞു. കോതമംഗലം മേഖലയിലെ പരിഷത്ത് പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി അദ്ദേഹം പ്രവർത്തിച്ചു.
സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലും ജനകീയാസൂത്രണപ്രസ്ഥാനത്തിലുമെല്ലാം ഒരു മുൻനിര പോരാളിയായിരുന്ന അദ്ദേഹം ജില്ലാ പരിഷത്ത്ഭവൻ വാങ്ങുന്നതിന് നൽകിയ നേതൃത്വപരമായ സംഭാവനകൾ എന്നും ഓർമ്മിക്കുന്നതാണ്. സംഘടനയുടെ സാമ്പത്തിക അച്ചടക്കം എല്ലാ തലത്തിലും പുലർത്തുന്നതിന് മാഷ് കാണിക്കാറുള്ള വിട്ടുവീഴ്ചയില്ലായ്മ ജില്ലയിലെ പ്രവർത്തകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. തെറ്റുകൾ കൃത്യമായി ചൂണ്ടികാട്ടുന്നതിനും വിമർശനങ്ങൾ ഉൾക്കൊള്ളുന്നതിനും അദ്ദേഹത്തിനു ഒരിക്കലും മടിയുണ്ടായിരുന്നില്ല, മാതിരപ്പള്ളി സ്കൂളിലെ എല്ലാ പുരോഗതിയിലും നല്ല അദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. കോതമംഗലത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തു പ്രവർത്തിച്ചിരുന്ന മാഷ് അദ്ധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *