എം.സി. രവീന്ദ്രൻ

പത്തനം തിട്ട: കുളനട മേഖല പ്രസിഡന്റ് എം സി രവീന്ദ്രന്‍ സെപ്തംബർ പത്തിന് അന്തരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയായും നേരത്തെ അദ്ദേഹം പ്രവർത്തിച്ചിരു ന്നു. വണ്ടൂർ കൂരിപ്പോയിൽ ജി.എൽ.പി. സ്ക്കൂൾ, കോട്ടയ്ക്കൽ കാവതികളം എ.എൽ.പി. സ്ക്കൂൾ, ചെട്ടിപ്പടി ജി.എൽ.പി. സ്ക്കൂൾ, തൃക്കുളം ഗവ. ഹൈസ്ക്കൂൾ, കാസർഗോഡ് പെരിയ ഗവ. ഹൈസ്ക്കൂൾ, പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നോർത്ത്, അരയാഞ്ഞിലി മണ്ണ്, കുളനട ജി.എൽ.പി, മാന്തുക ജി.യു.പി. സ്ക്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കെ.പി.ടി.യു, കെ.ജി.റ്റി.എ, കെ.എസ്.ടി.എ എന്നീ സംഘടനകളിൽ മുൻ നിര പ്രവർത്തകനായിരുന്നു. സംസ്ഥാന ശാസ്ത്ര കലാജാഥയുടെ ക്യാപ്റ്റനും അഖിലേന്ത്യാ കലാജാഥാംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.

You may have missed