കാസര്‍ഗോഡ് ചാന്ദ്രോത്സവം
കാസര്‍ഗോഡ്: ചോദ്യം ചെയ്യാനുള്ള മനോഭാവം വളർത്തിക്കൊണ്ട് മാത്രമേ ശാസ്ത്രബോധം ഉറപ്പിക്കാനാകൂ എന്ന് പ്രൊഫ. കെ പാപ്പൂട്ടി പറഞ്ഞു.
കാസര്‍ഗോഡ് ജില്ലാ ബാലവേദി ഉപസമിതിയുടെ ചാന്ദ്രോത്സവം മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദീപ് കൊടക്കാട് ശാസ്ത്ര മാജിക്ക് അവതരിപ്പിച്ചു. അന്തർജില്ലാ ബാലോത്സവത്തിൽ പങ്കെടുത്ത ബാലവേദി കൂട്ടുകാരെ അനുമോദിച്ചു.
ജില്ലാ സെക്രട്ടറി കെ പ്രേംരാജ് അധ്യക്ഷനായി. മേഖല സെക്രട്ടറി കെ. ബാലകൃഷ്ണൻ, ബാലവേദി കൺവീനർ കെ ടി സുകുമാരൻ, ബി അശോകൻ, കെ ഷീല എന്നിവർ സംസാരിച്ചു.