നരേന്ദ്ര ധാബോൽക്കർ അവാർഡ് പരിഷത്തിന്
![](https://i0.wp.com/parishadvartha.in/wp-content/uploads/2020/01/1.jpg?resize=145%2C109)
പൂനെ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സമൂഹത്തിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
ജനുവരി 12 ന് പൂനെയിൽ നടക്കുന്ന ചടങ്ങിൽ അരുണ റോയ് പരിഷത്ത് ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങും. 2013 ആഗസ്റ്റിലാണ് നരേന്ദ്ര ധാബോൽക്കർ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്.