പാഠം – ഒന്ന് ആർത്തവം. എറണാകുളം – ശാസ്ത്രവബോധ കാമ്പയിന് തുടക്കമായി.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി ‘പാഠം ഒന്ന് ആർത്തവം’ ജില്ലാ ശില്പശാല ഉദയംപേരൂർ, നടക്കാവ് ഗവ.ജെ.ബി എസിൽ വച്ച് നടന്നു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി പി.കെ.വാസു അദ്ധ്യക്ഷനായി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കമ്മ്യൂണിറ്റി വിഭാഗം ഡോ. ആർ. ചാരുത ‘ആർത്തവത്തിന്റെ ശാസ്ത്രവും’, ഡോ. മായാ ചാക്കോ ‘ കറയല്ല ആർത്തവം ചരിത്രവും സംസ്കാരവും ‘ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. കാമ്പയിന്റെ ഭാഗമായി വിവിധ സംഘടനകളുമായി സഹകരിച്ച് എറണാകുളം ജില്ലയിൽ അറുന്നൂറ് ക്ലാസുകൾ നടത്തും. ശാസ്ത്രാവബോധ സബ് കമ്മറ്റി കൺവീനർ കെ. പി. രവികുമാർ ആമുഖം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം എം.കെ.രാജേന്ദ്രൻ ,ബി.വി. മുരളി, പി .എസ്.അമ്മിണി, എം.ബി.ലതിക, പ്രസന്ന, കെ.ഡി. മീര എന്നിവർ പ്രസംഗിച്ചു. ശില്പശാലയിൽ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ എൻ സുരേഷ് സ്വാഗതവും ജില്ലാ ജെൻറർ വിഷയ സമിതി കൺവീനർ എ.എ.സുരേഷ് കൃതജ്ഞതയും പറഞ്ഞു. ടി.കെ.ബിജു പരിഷത്ത് ഗാനങ്ങൾ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *