മുളന്തുരുത്തിയില്‍ പരിസരദിന ക്വിസ്

0

മുളന്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്സരിസ്ഥിതി ദിനത്തിൽ മുളന്തുരുത്തി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ U. P, H. S. കുട്ടികൾക്കായി പരിസര ക്വിസ് നടത്തി. വിജയികളായ വിദ്യാര്ഥികക്ക് യുറീക്ക, ശാസ്ത്രകേരളം മാസികകൾ ഒരു വർഷത്തേക്ക് സമ്മാനമായി നൽകുകയുണ്ടായി.
സ്കൂളിൽ കൂടിയ ചടങ്ങിൽ മുളന്തുരുത്തി മേഖല വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ പ്രൊഫ: എം. വി. ഗോപാലകൃഷ്ണൻ സമ്മാനാർഹമായ കുട്ടികൾക്ക് വാർഷിക വരിസംഖ്യയുടെ രസീത് നൽകികൊണ്ട് സമ്മാനദാനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ബിന്ദുടീച്ചർ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ല ജോ:സെക്രട്ടറി കെ.എൻ. സുരേഷ്, മേഖല പരിസ്ഥിതി കൺവീനർ പി. കെ. രഞ്ജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *