Home / ശാസ്ത്രകലാ ജാഥ

ശാസ്ത്രകലാ ജാഥ

ആരാണ് ഇന്ത്യക്കാർ – ശാസ്‌ത്രകലാജാഥ 2020

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി. പരിഷത്തിന്റെ ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ. ഇന്ത്യൻ ശാസ്ത്ര പാരമ്പര്യത്തെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും തളച്ചിടാൻ ബോധപൂർവമായ പരിശ്രമങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ നടക്കുന്നു. പ്രഗത്ഭമായ രീതിയിൽ സംഘടിപ്പിച്ചു പോന്നിരുന്ന ഇന്ത്യൻ ശാസ്ത്രകോൺഗ്രസ് പോലും …

Read More »

ശാസ്ത്ര കലാജാഥ: അനന്യമായ പ്രചരണോപാധി

ശാസ്ത്രവും സാങ്കേതിക വിദ്യകളും ജനങ്ങളിലെത്തിക്കുക, അവരിൽ ശാസ്ത്ര ബോധം വളർത്തുക തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായി കലാ – സാംസ്കാരിക മേഖലകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന സമീപനത്തോടെയാണ് ഈ മേഖലയിലെ പ്രവർത്തനങ്ങൾ പരിഷത്ത് ആരംഭിക്കുന്നത്. 1977ലെ ശാസ്ത്ര സാംസ്കാരിക ജാഥയായിരുന്നു സംസ്ഥാനാടിസ്ഥാനത്തിലുള്ള അത്തരം ശ്രമത്തിന്റെ തുടക്കം; അതിനുമുൻപും ചില ഒററപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും. 1977 ഒക്ടോബർ 2 മുതൽ നവംബർ 7 വരെ വടക്ക് കൂവേരിയിൽ നിന്നാരംഭിച്ച് തെക്ക് പൂവച്ചലിൽ സമാപിച്ച ആ …

Read More »

നാടുണര്‍ത്തി ശാസ്ത്രകലാജാഥകള്‍

ശാസ്ത്രകലാജാഥയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സി പി നാരായണൻ നിർവ്വഹിക്കുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പര്യടനം നടത്തുന്ന ശാസ്ത്രകലാജാഥയുടെ ഉദ്ഘാടനം പയ്യന്നൂരിൽ ഡോ. കെ.പി അരവിന്ദൻ നിർവഹിക്കുന്നു. കോട്ടയം ജില്ലാതല ശാസ്ത്രകലാജാഥ പൂഞ്ഞാർ പനച്ചി പ്പാറയിൽ ഡോ. ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം ജില്ലാതല ശാസ്ത്രകലാജാഥ കുണ്ടറയിൽ ശ്രീ.ഏഴാച്ചേരി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു ശാസ്ത്രകലാജാഥയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ടി ഡി രാമകൃഷ്ണന്‍ നിർവ്വഹിക്കുന്നു.

Read More »

ശാസ്ത്രകലാജാഥ കാസര്‍ഗോഡ് ജില്ലയിൽ സമാപിച്ചു

കാസര്‍ഗോഡ്: പിറന്ന മണ്ണിൽ നിന്നും ആട്ടിയിറക്കപ്പെട്ടവരുടെ നോവുമായി ‘ആരാണ് ഇന്ത്യക്കാർ ‘ശാസ്ത്ര കലാജാഥ കാസർഗോഡ് ജില്ലയിൽ സമാപിച്ചു.നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിച്ചു പോകുന്ന ഇന്ത്യൻ സമൂഹം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സന്ദർഭത്തിൽ പരിഷത്ത് കലാജാഥയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.പി.ലക്ഷ്മിക്കുട്ടി മാനേജരും വി.കെ.കുഞ്ഞികൃഷ്ണൻ ലീഡറുമായ കലാജാഥയിൽ സുധീർ ബാബു കരിങ്കൽക്കുഴി, സിന്ധു കാർത്തികപുരം, ഗീത നീലേശ്വരം, വിനോദ് കരിവെള്ളൂർ, പ്രകാശൻ തൈക്കണ്ടി, വിപീഷ് നീലേശ്വരം, കെ.കെ.കൃഷ്ണൻ, അനുശ്രീ വയക്കര, സുധികയ്യൂർ, പ്രശാന്ത് ചെറുപഴശ്ശി, …

Read More »

ആദ്യത്തെ ശാസ്ത്രകലാജാഥ

ശാസ്ത്രപ്രചാരണത്തിന് കല ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കുമെന്ന ചിന്തയാണ് ശാസ്ത്രകലാജാഥക്ക് തുടക്കമിട്ടത്. പരിഷത്തിന്റെ കാഴ്ചപ്പാട് കലയുടെ മാധ്യമത്തിൽ കൂടി ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു കലാജാഥയുടെ ലക്ഷ്യം. 1980 ജൂണിൽ കലാരൂപങ്ങൾ തയ്യാറാക്കുന്നതിനായി ഒരു കർമ സമിതി രൂപീകരിച്ചു. വി. കെ. ശശിധരനായിരുന്നു സമിതിയുടെ കൺവീനർ. ഗാനങ്ങളും തെരുവുനാടകങ്ങളും പലരെക്കൊണ്ടും എഴുതിച്ചു. ചർച്ചകളിലൂടെ ഭേദഗതി വരുത്തി. 1980 സെപ്തംബർ 4 മുതൽ 12 വരെ കലാകാരൻമാർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പരിശീലനം നടത്തി. …

Read More »

ഭരണഘടനയെ സംരക്ഷിക്കാനുളള വലിയ സമരങ്ങൾ ഉയർന്നു വരണം: ജെ ശൈലജ

ശാസ്ത്രകലാജാഥയുടെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ജെ ശൈലജ നിർവ്വഹിക്കുന്നു. തൃശൂര്‍: ഭരണഘടനയെ സംരക്ഷിക്കാനുളള വലിയ സമരങ്ങൾ ഉയർന്നു വരേണ്ട സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്നും നാടകപ്രവർത്തകയായ ജെ ഷൈലജ പറഞ്ഞു. “ആരാണ് ഇന്ത്യക്കാർ” പരിഷത്ത് കലാജാഥാപര്യടനം കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ശൈലജ. നാനാത്വത്തില്‍ ഏകത്വത്തിൽ വിശ്വസിക്കുകയും മതത്തിനും ജാതിക്കുമതീതമായ സാഹോദര്യത്തിൽ പുലരുകയും ചെയ്യുന്ന ഇന്ത്യൻ സമൂഹത്തെ മതപരമായി വിഭജിച്ച് ഒരു വിഭാഗത്തെ തടങ്കൽപ്പാളയങ്ങളിൽ അടക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികളെ …

Read More »

“ആരാണ് ഇന്ത്യക്കാര്‍” ശാസ്ത്രകലാജാഥകള്‍ക്ക് തുടക്കമായി

“തനിമകളുടെ വേരു തിരഞ്ഞാല്‍ അഭയാര്‍ത്ഥികൾനാമെല്ലാരും… അതിനാല്‍ ഇവിടെത്തന്നെ പൊറുക്കും,  ഇവിടെ മരിക്കും നാം..” മലപ്പുറം കലാജാഥ ഉദ്‌ഘാടനം പുറമണ്ണൂരിൽ സിനിമാ സംവിധായകന്‍ സക്കറിയ നിർവഹിക്കുന്നു. കോഴിക്കോട്: പിറന്ന മണ്ണിൽ നിന്നും ആട്ടിയിറക്കപ്പെടുന്നവരുടെ നൊമ്പരവുമായി ശാസ്ത്രകലാജാഥ ജനുവരി 30 പര്യടനം തുടങ്ങി. പൗരത്വത്തിന്റെ പേരുപറഞ്ഞ് നാടിനെ വിഭജിക്കുന്നതിനെതിരായ പ്രതികരണത്തിലൂടെയും പ്രതിഷേധത്തിലൂടെയും നാടുണർത്തലാകുകയാണ് ജാഥ. ആരാണ് ഇന്ത്യക്കാർ? എന്ന നാടകമാണ് ശാസ്ത്രകലാജാഥയിൽ അവതരിപ്പിക്കുന്നത്. റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ ഗാനങ്ങൾ …

Read More »

ശാസ്ത്ര കലാജാഥയെ വരവേല്‍ക്കാം

നമ്മള്‍ ജനങ്ങള്‍ We the People ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റു റിപ്പബ്ലിക്കാണ്. നാം നമുക്ക് വേണ്ടി തയ്യാറാക്കി അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടനയാണ് നാം മുറുകെ പിടിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കല്‍പ്പനം ജാതിമതവംശലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവവേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സമകാലികകേരളീയ സമൂഹത്തിന്റെ …

Read More »