Home / യുവസമിതി (page 2)

യുവസമിതി

ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: യുവസമിതി ‘ഭൂതക്കണ്ണാടി’ മേഖലാ യുവസംഗമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ക്യാമ്പ് ജൂലായ് 29 ന് ഞായറാഴ്ച നെടുമങ്ങാട് പ്രകൃതീയത്തില്‍ നടന്നു. 25 ഓളം പേര്‍ പങ്കെടുത്തു. ‘തിന്താരാ തിമികതാരാ’ പാടി തുടങ്ങിയ ഈ ഭൂതക്കണ്ണാടി ”നിങ്ങള്‍ വരച്ച വരയ്ക്ക് ഉള്ളില്‍ അല്ല ഞങ്ങള്‍” എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് വടംവലി കളിക്കുകയും തുടര്‍ന്ന് പ്രശ്‌നപന്ത് കളിയിലേക്ക് പോകുകയും ചെയ്തു. അമല ആയിരുന്നു മോഡറേറ്റര്‍. പ്രശ്‌നപന്ത് കളിയില്‍ ആരോഗ്യം, …

Read More »

ഭൂതക്കണ്ണാടി – യുവസമിതി സംഗമങ്ങള്‍ ആരംഭിച്ചു

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ എറണാകുളം ജില്ലയിലെ മേഖല യുവസംഗമങ്ങള്‍ ആരംഭിച്ചു. പെരുമ്പാവൂര്‍, കോതമംഗലം മേഖലകളില്‍ ജൂലായ് 29 ന് ഭൂതക്കണ്ണാടി ഏകദിന യുവസംഗമങ്ങള്‍ നടന്നു. പെരുമ്പാവൂര്‍ മേഖല യുവസംഗമം കല്ലില്‍ ഗവ: ഹൈസ്‌കൂളില്‍ വെച്ച് നടന്നു. രാവിലെ 10:30 ന് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തോടെ ആണ് ഭൂതക്കണ്ണാടി ആരംഭിച്ചത്. തുടര്‍ന്ന് പരിഷത്ത് പ്രവര്‍ത്തകനായ ബിബിന്‍ തമ്പി യുവസമിതിയുടെ സമൂഹത്തിലെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. മനോജ്, ഷൈജു എന്നിവരുടെ …

Read More »

എഞ്ചിനീയറിംഗ് ഇന്നവേറ്റേഴ്സ് മീറ്റ്

  എഞ്ചിനീയറിംഗ് പഠന പ്രോജക്ടുകളെ സാമൂഹികപുനര്‍മിര്‍മിതിക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി, എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സി, അനര്‍ട്ട്, ഇ.എം.സി എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് 26,27,28 തിയതികളിലായി പാലക്കാട് ഐ.ആര്‍.ടി.സിയില്‍ വച്ച് ഇന്നവേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഊര്‍ജം, വിവരസാങ്കേതികവിദ്യ, നിര്‍മാണമേഖല, വിഭവസംരക്ഷണം, ഓട്ടോമേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലായി പ്രോജക്ട് മത്സരങ്ങള്‍ നടക്കും. അഞ്ച് വിഷയമേഖലകളിലായി സുസ്ഥിര സാങ്കേതികവിദ്യയിലൂന്നിയ 25 പ്രോജക്ടുകള്‍ തിരഞ്ഞെടുത്ത് അവയ്ക്ക് മാറ്റുരയ്ക്കാന്‍ അവസരമൊരുക്കുകയാണ് …

Read More »

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഊർജഗ്രാമമാക്കും – യുവസമിതി

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ ഊർജഗ്രാമമാക്കി തീർക്കാൻ യുവസമിതി വാർഷിക യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കും. ഊർജ്ജ സർവ്വേ, എൽ.ഇ.ഡി.ബൽബ് നിർമ്മാണപരിശിലനം, മുഴുവൻ വീടുകളിലും എൽ.ഇ.ഡി ബൽബുകൾ, ചൂടാറപ്പെട്ടി, ബയോഗ്യാസ് പ്ലാന്റുകൾ, പരിഷത്ത് അടുപ്പ് എന്നിവയുടെ വിപുലമായ പ്രചാരണം, ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ പുലരി ബാലവേദിയുടെയും യുവ …

Read More »

മൂന്നാംലോക രാജ്യങ്ങളെ നയിക്കാന്‍ പ്രാപ്തമാണ് കേരളം: ഗൗഹാര്‍ റാസ

മലപ്പുറം : ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളില്‍ വച്ച് പ്രസിദ്ധ ഉറുദുകവിയും ശാസ്ത്രജ്ഞനും ഡോക്യുമെന്ററി ആക്റ്റിവിസ്റ്റുമായ ഗൗഹര്‍ റാസ നിര്‍വഹിച്ചു. സാംസ്‌കാരിക മേഖലയിലെ ഫാസിസ്റ്റ് അതിക്രമങ്ങളെ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. മൂന്നാംലോകരാജ്യങ്ങളുടെ മുന്നേറ്റങ്ങളെ മുഴുവന്‍ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള പൊതുമണ്ഡലമാണ് കേരളത്തിന്റേതെന്ന് ഗൗഹാര്‍ റാസ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ചയില്‍ കേരള ശാസ്ത്രസാഹിത്യ …

Read More »

യുവസംഗമം

  നാദാപുരം : കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി നാദാപുരം മേഖലാ യുവസംഗമം പുറമേരി ശ്രീനാരായണ സ്കൂളിൽ നടന്നു. ഫെബ്രുവരി 11,12 തിയതികളിൽ നടന്ന സംഗമം പാപ്പൂട്ടിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലയുടെ വിവിധഭാഗങ്ങളിൽ നിന്നായി 31 യുവതിയുവാക്കൾ പങ്കെടുത്തു. ഉദ്ഘാടനസെഷനിൽ യുവസമിതി മേഖലാ സെക്രട്ടറി രസിൻ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി പരിഷത്ത്‌ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. കെ. ചന്ദ്രൻ, വിജീഷ്‌ …

Read More »

’60പിന്നിട്ട കേരളം-യുവജന പരിപ്രേക്ഷ്യം’ സെമിനാറുകള്‍

മലപ്പുറം : സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് വെള്ളിയാഴ്ച ’60പിന്നിട്ട കേരളം-യുവജന പരിപേക്ഷ്യം’ എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി മൂന്ന് സമാന്തര സെമിനാറുകള്‍ സംഘടിപ്പിച്ചു. എക്‌സൈസ്‌ ഭവനില്‍ വച്ച് ‘ലിംഗഅസമത്വത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ആലുവ യു.സി കോളേജിലെ ചരിത്ര അധ്യാപിക ട്രീസ ദിവ്യയാണ്‌ മുഖ്യപ്രബന്ധം അവതരിപ്പിച്ചത്‌. വ്യക്തി, കുടുംബം എന്നിവയിലെ നിയന്ത്രണങ്ങളിലൂടെയാണ്‌ ലിംഗഅസമത്വം തുടര്‍ന്നു പോരുന്നതെന്ന്‌ ട്രീസ അഭിപ്രായപ്പെട്ടു. സമൂഹം നിഷ്‌കര്‍ഷിക്കുന്ന വസ്‌ത്രധാരണരീതികള്‍ കളിക്കള …

Read More »

ഞാന്‍ തേടുന്നത് രാജ്യസ്‌നേഹമല്ല, സ്‌നേഹമുള്ള ഒരു രാജ്യം : കെ.ഇ.എന്‍

കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന് തിരശ്ശീല വീണു. മണ്ണും പെണ്ണും ഫോട്ടോ-ചിത്ര പ്രദര്‍ശനം, ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍, സലോസ ചലചിത്രോത്സവം, നാടകോത്സവം, പാട്ട്‌രാത്രി തുടങ്ങി ഫെബ്രുവരി 10,11,12 തിയ്യതികളിലായി നടന്ന വിവിധ പരിപാടികള്‍ക്കാണ് വിരാമമായത്. മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സമാപന സമ്മേളനത്തില്‍ ദേശീയത-വിമര്‍ശം, വിശകലനം എന്ന വിഷയത്തില്‍ കെ.ഇ.എന്‍ സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് …

Read More »

സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവം ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ചരിത്രരേഖയിലേക്ക്

  മലപ്പുറം : ഇന്ത്യയില്‍ ഒരുപക്ഷേ ലോകത്തിലാദ്യമായി കേവലം പ്രദര്‍ശന മത്സരത്തിനപ്പുറം ഒരു ടീമില്‍ ലിംഗഭേദമില്ലാതെ കളിക്കാര്‍ കളിക്കളത്തിലിറങ്ങി കളിച്ചു പൊരുതിയതിന്റെ ആദ്യ സംരംഭം കുറിച്ചത് മലപ്പുറത്തായിരിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ വിമണ്‍സ് അക്കാദമി കാലിക്കറ്റ് ജേതാക്കളായി. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിമണ്‍സ് സോക്കര്‍ അക്കാദമി വള്ളിക്കുന്നിനെ പരാജയപ്പെടുത്തിയാണ് സോക്കര്‍ …

Read More »

​​ തുല്യതയുടെയും സകലലോകസ്‌നേഹത്തിന്റേയും  സന്ദേശമുയര്‍ത്തി സ്‌ക്രൈബസ് ഒരുങ്ങുന്നു .

കേരള ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ പ്രോമോ വീഡിയോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.പ്രസ് ക്ലബ്ബിൽ വച്ച്  നിര്‍വഹിച്ചു.  സ്‌ക്രൈബ്‌സിന്റെ ഭാഗമായി നടക്കു രാജ്യത്തെ ആദ്യ ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ലോഗോ പ്രകാശനം ആര്‍ സാംബന്‍ നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി.പി.അനില്‍ , പരിഷത്ത് ജില്ലാ സെക്രട്ടറി ഉ വിലാസിനി എന്നിവര്‍ പങ്കെടുത്തു. ഫെബ്രുവരി  10 ,11,12 തിയതികളില്‍ സെന്റ്  …

Read More »