കോട്ടയത്ത് ഗാന്ധിസ്ക്വയറിൽ പ്രതിഷേധം.
ഇളന്തൂർ ആഭിചാര കൊല- കോട്ടയത്ത് പ്രതിഷേധം കേരളത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത്ഗാന്ധിസ്ക്വയറിൽ പരിഷത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
ഡോ.എ.അച്യുതന് കോഴിക്കോടിന്റെ ആദരം
കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.എ.അച്യുതന് കോഴിക്കോട് പൗരാവലി ആദരങ്ങളർപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ആറു പതിറ്റാണ്ടായി തന്റെ കർമ്മ മണ്ഡലമായി...
പരിഷത്തിനെ ജനകീയമാക്കുന്നതിൽ വി.കെ.എസിന് പ്രധാന പങ്ക് – പ്രൊഫ.സി.പി.നാരായണൻ
ഏതാനും ശാസ്ത്രമെഴുത്തുകാരുടെയും ശാസ്ത്രാധ്യാപകരുടെയും സംഘടനയായിരുന്ന ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയ സംഘടനയാക്കുന്നതിന് കലയെന്ന മാധ്യമത്തിലൂടെ ശ്രമിച്ചയാളാണ് വി.കെ.എസ് എന്ന് മുതിർന്ന പരിഷത്ത് പ്രവർത്തകനും മുൻ എം.പിയും എഴുത്തുകാരനുമായ പ്രൊഫ.സി.പി.നാരായണൻ...
കേരളീയ നവോത്ഥാനത്തിന്റെ കീഴാളധാര വീണ്ടെടുക്കണം – ഡോ.അനിൽ ചേലേമ്പ്ര
കൊല്ലം: കേരളീയ നവോത്ഥാനത്തിൻ്റെ മേലാള കീഴാള ധാരകളിൽ കീഴാളധാര വീണ്ടെടുത്ത് മുന്നോട്ട് പോയാലേ ആധുനികത സാധ്യമാകൂ എന്ന് പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ഡോ.അനിൽ ചേലേമ്പ്ര പറഞ്ഞു. വി.കെ.എസ്...
ജനാധിപത്യത്തിൻ്റെ അടിസ്ഥാനമൂല്യം സാഹോദര്യവും മൈത്രീബോധവും- ഡോ: സുനിൽ പി ഇളയിടം
ആധുനിക ജനാധിപത്യം നിലനില്ക്കണമെങ്കിൽ അടിസ്ഥാന മൂല്യമായി മൈത്രീബോധത്തെയും സാഹോദര്യത്തെയും സ്വാംശീകരിക്കണമെന്ന് സുനിൽ പി ഇളയിടം പറഞ്ഞു.വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൽ 'ശാസ്ത്രം, സംസ്കാരം, ജനാധിപത്യം' എന്ന...
മൗനം ഫാഷിസത്തോട് സന്ധി ചെയ്യൽ: ഡോ: രാജ ഹരിപ്രസാദ്
ജനാധിപത്യത്തിൻ്റെ എല്ലാ തൂണുകളെയും ഫാഷിസം വിഴുങ്ങുന്ന ഈ ആപത്ക്കാലത്ത് മൗനം പാലിക്കുന്നത് ഫാഷിസത്തോട് സന്ധി ചെയ്യലാണെന്ന് ഡോ.രാജഹരിപ്രസാദ്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്ര...
സെമിനാറുകളുടെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് പുതുതലമുറയ്ക്കായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൾപ്പെടുത്തണമെന്നും അത്തരം പ്രവർത്തനങ്ങൾക്ക് വേദികളും പങ്കാളിത്തവും ഉണ്ടാവണം. മന്ത്രി പറഞ്ഞു. ‘ശാസ്ത്രകലാജാഥ ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയം ശാസ്ത്ര...
അനീതികൾക്കെതിരെയുള്ള ശക്തമായ ഉപാധികളാണ് കലയും സാഹിത്യവും – സച്ചിദാനന്ദൻ.
വർദ്ധിച്ചു വരുന്ന സാമൂഹ്യ അനീതികൾക്കെതിരെ ജനങ്ങളെ ഉണർത്തുന്നതിന് ശക്തമായ ഉപാധികളാണ് കലയും സാഹിത്യവുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ജനാധിപത്യമെന്നത്...
ഓർമ്മകൾ ഇരമ്പിയ വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവം
ജനകീയ ഗായകനും പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനുമായ വി കെ എസിൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോ: 6 മുതൽ മൂന്ന് നാൾ നീണ്ട ശാസ്ത്ര സാംസ്കാരികോത്സവത്തിന് കൊല്ലം...