“പാരിഷത്തികം ” – പരിഷത്ത് ചരിത്രത്തെ പരിചയപ്പെടുത്താന്‍ യൂട്യൂബ് ചാനൽ

0

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ 61 വർഷക്കാലത്തെ പ്രവർത്തനാനുഭവങ്ങൾ പുതുതലമുറയിൽപെട്ട പരിഷത്ത് പ്രവർത്തകർക്ക് മുൻകാല പരിഷത്ത് പ്രവർത്തകരുടെ അനുഭവ സാക്ഷ്യങ്ങളിലൂടെ  വിശദമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന ഡോക്യുമെന്‍റേഷൻ ടീം . പാരിഷത്തികം എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ യൂട്യൂബ് ചാനൽ പ്രവർത്തിപഥത്തിലേക്ക് എത്തിയിരിക്കുകയാണ്. പരിഷത്ത് ചരിത്ര നിർമ്മിതിയുടെ കൂടി ഭാഗമായ ഈ ചാനലിൽ  പരിഷത്ത് പ്രവർത്തകരെല്ലാം സബ്സ്ക്രൈബേഴ്സ്  ആയി ചാനൽ വിജയിപ്പിക്കണമെന്ന്  ചാനൽ പ്രവർത്തകർ പറഞ്ഞു.

പരിഷത്ത് പ്രവർത്തകർക്കൊരു കൈത്താങ്ങാകാൻ, അംഗങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ, ആശയങ്ങളും അനുഭവങ്ങളും പങ്കു വക്കുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിനാവശ്യമായ വിഭവങ്ങൾ നൽകുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്. എല്ലാ പരിഷത്തംഗങ്ങളേയും ഇതിൽ കണ്ണികളാക്കാൻ നമുക്കു കഴിയണം. അതിനുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും ചാനൽ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.

https://youtube.com/@Parishathikam

ചാലനൽ മൊബെലിലും മറ്റ് ഇലട്രോണിക് ഡിവൈസുകളിലും ലഭ്യമാകുന്നതിന് മുകളിൽ ചേർത്ത  ലിങ്ക് ഉപയോഗപ്പെടുത്താം. കൂടാതെ എല്ലാ പരിഷത്ത് അംഗങ്ങളും ഈ ലിങ്ക് ഉപയോഗിച്ച് ചാനൽ വ്യൂ ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *